INDIANEWSTrending

നിലപാട് കടുപ്പിച്ച് കർഷകർ; കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഇതില്‍ നാല് പേര്‍ കര്‍ഷകരാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. സംഭവത്തില്‍ നാളെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് കർഷകർ. കളക്ടറേറ്റ് വളയുമെന്ന് കിസാന്‍മോര്‍ച്ച വ്യക്തമക്കി.

അപകടം വരുത്തിയ കാറിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ.ദർശൻ പാൽ ആവശ്യപ്പെട്ടു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയുംപങ്കെടുത്ത ചടങ്ങിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കർഷകർ എത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാൻ നിശ്ചയിച്ചിരുന്ന ഹെലിപാഡിൽ ട്രാക്ടറുകൾ കയറ്റിയിട്ട് പോലും കർഷക പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്തേക്ക് കേന്ദ്രമന്ത്രി എത്തിയ വാഹനം തടഞ്ഞതോടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. കേന്ദ്ര മന്ത്രിയുടെ വാഹനം തടയുന്നത് കണ്ട് പ്രകോപിതനായ അദ്ദേഹത്തിൻറെ മകൻ ഓടിച്ചിരുന്ന വാഹനം കർഷകർക്ക് നേരെ ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

സംഭവത്തിന് പിന്നാലെ ബി.ജെ.പി നേതാക്കളുടെ വാഹനങ്ങള്‍ കര്‍ഷകര്‍ കത്തിച്ചു. പരിക്കേറ്റ് ചോരയൊലിക്കുന്ന നിരവധി കര്‍ഷകരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കര്‍ഷകരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെ ഘാതകരായി മാറിയെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close