KERALANEWS

കൃഷിക്കാർക്ക് പട്ടയം നൽകുന്നതിന്റെ നടപടികൾ വേഗത്തിലാക്കണമെന്ന് ശുഭേഷ് സുധാകരൻ; സ്പെഷ്യൽ ഓഫീസ് ആരംഭിക്കുന്നതിന് നിർദ്ദേശൺ നൽകി റവന്യൂ വകുപ്പ് മന്ത്രി

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ പട്ടികവർഗ്ഗ മേഖലകളിൽ കൈവശക്കാരായ കൃഷിക്കാർക്ക് പട്ടയം നൽകുന്ന നടപടികൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് അം​ഗം ശുഭേഷ് സുധാകരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിവേദനം നൽകി. സിപിഐ ജില്ലാ സെക്രട്ടറി സി. കെ ശശിധരൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒപിഎ സലാം, എ ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി അഡ്വ വി. കെ സന്തോഷ്‌കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പട്ടയ നടപടികളുടെ അടിയന്തര റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ കളക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. സ്പെഷ്യൽ ഓഫീസ് ആരംഭിക്കാനും, ഉദ്യോഗസ്ഥരെ നിയമിക്കാനുമുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു അദ്ദേഹം ഉറപ്പുനൽകി. എരുമേലി തെക്ക് വില്ലേജുകളിലെ പട്ടയ പ്രശ്നവും സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ബന്ധപ്പെട്ട മേഖലകളിലെ പട്ടയങ്ങൾ അനുവദിക്കുന്നതിനായി ജില്ലാ കളക്ടറേറ്റിൽ വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരുമെന്നും കെ രാജൻ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ഉറപ്പ് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close