KERALANEWSTop News

മാനസിക രോ​ഗാശുപത്രിയിൽ കൊണ്ടുപോയത് മനോരോ​ഗിയാക്കി ചിത്രീകരിക്കാൻ; തലാക്ക് ചൊല്ലിയത് രണ്ടു തവണ; ഹസീനയെ ഒഴിവാക്കാൻ ഭർത്താവ് മുഹമ്മദ് ഫാസിൽ നടത്തിയ ശ്രമങ്ങൾ ഇങ്ങനെ

മലപ്പുറം: തലാക്ക് ചൊല്ലി ഭർത്താവ് ഒഴിവാക്കാൻ ശ്രമിക്കുന്ന ഹസീനക്ക് ഭർത്താവിൽ‌ നിന്നും കുടുംബാം​ഗങ്ങളിൽ നിന്നും അനുഭവിക്കേണ്ടി വന്നത് ക്രൂരമായ മാനസിക- ശാരീരിക പീഡനങ്ങൾ. മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടി ചെങ്കണയിൽ കോയകുട്ടിയുടെ മകൾ എം ഹസീന മാനസിക രോ​ഗിയാണെന്ന് വരുത്തിത്തീർക്കാൻ വരെ ഭർത്താവ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മണ്ണാറക്കൽ പറമ്പിൽ മുഹമ്മദ് ഫാസിൽ ശ്രമിച്ചിരുന്നു. ഇതിനായി തന്നെ മനോരോഗ ചികിത്സാകേന്ദ്രത്തിൽ കൊണ്ട് പോയിരുന്നെന്നും യുവതി മീഡിയ മം​ഗളത്തോട് വെളിപ്പെടുത്തി. തികച്ചും നിഷ്ടൂരമായ ജീവിതത്തിലൂടെ ആണ് ഹസീന തന്റെയും കുഞ്ഞിന്റെയും ജീവിതം മുന്നോട്ട് തള്ളി നീക്കിയത്.

2015 ആ​ഗസ്റ്റ്15നാണ് ഹസീനയെ മുഹമ്മദ് ഫാസിൽ വിവാഹിതരാകുന്നത്. എന്നാൽ, വിവാഹശേഷം ആദ്യ രണ്ടു ദിവസം മാത്രമാണ് ഹസീന സമാധാനം എന്തെന്ന് അറിയുന്നത്. അമ്പത് പവൻ സ്വർണവും 90,000 രൂപയും സ്ത്രീധനം നൽകിയാണ് ഹസീനയെ കോയകുട്ടി വിവാഹം കഴിപ്പിച്ചത്. എന്നാൽ, ഭർതൃവീട്ടിൽ എത്തിയതോടെ ഹസീനയുടെ സൗന്ദര്യവും പഠിപ്പും ഭർത്താവിനും വീട്ടുകാർക്കും പ്രശ്നമായി. തനിക്ക് സൗന്ദര്യം ഇല്ല പഠിപ്പില്ല എന്നൊക്കെ പറഞ്ഞ് ഭർത്താവും ഭർതൃ വീട്ടുകാരും നിരന്തരം പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതായും യുവതി പറയുന്നു. കഴിഞ്ഞ മൂന്നുവർഷമായി യുവതിയുടെ വീട്ടിലാണ് സ്ഥിര താമസം. അവർക്ക് അഞ്ചു വയസ്സായ കണ്ണിന് അലർജി ബാധിച്ച ഒരു മകനുണ്ട്. മകന് വേണ്ട ചികിത്സാചെലവ് മുഴുവനും വാഹിക്കുന്നത് യുവതിയുടെ വീട്ടുകാരാണ്. ഭർത്താവോ ഭർതൃ വീട്ടുകാരോ അവരെ തിരിഞ്ഞു പോലും നോക്കുന്നില്ല.

കല്യാണം കഴിയുന്ന സമയത്ത് സമ്മാനമായി 50 പവൻ സ്വർണ്ണം യുവതിയുടെ വീട്ടുകാർ നൽകിയിരുന്നു. കൂടാതെ സൗന്ദര്യത്തിന്റെയും മറ്റും പേരും പറഞ്ഞ് യുവതിയെ ഉപദ്രവിക്കുന്നതോടൊപ്പം പകരമായി 90,000 രൂപ യുവതിയുടെ വീട്ടിൽ നിന്നും മുഹമ്മദ് ഫാസിൽ വാങ്ങിയിരുന്നു. നിരവധിതവണ ഈ വിഷയത്തെ ചൊല്ലി രണ്ടു വീട്ടുകാരും ചർച്ചനടത്തുകയും അതിലൊന്നിൽ യുവതി ഏതെങ്കിലും കാരണവശാൽ ആത്മഹത്യ ചെയ്യുകയോ, മരിക്കാൻ ഇടയാവുകയോ ചെയ്താൽ അതിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കും യാതൊരുവിധത്തിലുള്ള പങ്കും ഉണ്ടാവില്ല എന്ന് നിയമവിരുദ്ധമായി എഴുതി വാങ്ങിയശേഷമാണ് യുവതിയെ ഭർതൃ വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്നും നിരവധിതവണ യുവതിയെ പരസ്യമായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

ഉപദ്രവം തീരെ സഹിക്കാൻ വയ്യാതായപ്പോലാണ് യുവതി വനിത സെല്ലിലും ഫറൂക്ക് പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്. തുടർന്ന് സ്റ്റേഷനിൽ ഇരു കൂട്ടരെയും വിളിപ്പിച്ച് 15 ദിവസം രണ്ടു പേരും ഫോണിലൂടെ വിളിച്ചു സംസാരിച്ച ശേഷം വീട്ടിലേക്ക് കൂട്ടി കൊണ്ടുപോവാൻ തീരുമാനിക്കുകയും ചെയ്തു. 15ദിവസം കഴിഞ്ഞ് ഭർതൃ​ഗൃഹത്തിലെത്തിയപ്പോൾ ഇത് ശരിയാവില്ലെന്ന് പറഞ്ഞ് വീണ്ടും ഭർത്താവിന്റെ ഉപ്പ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കോടതി യുവതിക്കും കുട്ടിക്കും ഒരു നിശ്ചിത തുക ചിലവിന് നൽകാനുള്ള ഉത്തരവിടുകയും ചെയിതു. എന്നാൽ 8 മാസത്തോളം യാതൊരു സഹായവും അവരുടെ ഭാഗത്ത്‌ നിന്നും കിട്ടാതെ വന്നതോടെ യുവതി കുട്ടിയെ കൂട്ടി ഭർതൃ ഗൃഹത്തിൽ താമസമാക്കി. എന്നാൽ അന്നു തന്നെ ഭർത്താവിനെ വിട്ടുകാർ അവിടെനിന്നും മാറ്റുകയും ഒരാഴ്ച്ചക്ക് ശേഷം മരണമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരും അവിടെനിന്ന് മാറിനിന്നു. ഇന്ന് കുട്ടിയും ഉമ്മയും മാത്രമാണ് ആ വിട്ടിൽ ഉള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close