
മലപ്പുറം: യുവാവിനെ ഹണി ട്രാപ്പിൽ പെടുത്താൻ ഫസീല പരിചയപ്പെട്ടത് മിസ്ഡ് കോളിലൂടെ. മിസ്ഡ് കോളിലൂടെപരിചയപ്പെട്ട ശേഷം അടുപ്പം സ്ഥാപിച്ച് നഗ്ന ചിത്രങ്ങളും വിഡിയോയും പകർത്തിയാണ് സംഘം യുവാവിനെ ഭീഷണിപ്പെടുത്തിയത്. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്നും കുടുംബം തകർക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. താനൂർ കാട്ടിലങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേൻ കെണി സംഘം പിടിയിലായത്.

40 കാരികായ യുവതി ഉൾപ്പെടെ ഏഴ് പേരാണ് കേസിൽ അറസ്റ്റിലായത്. കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(40), തിരൂർ മംഗലം വാളമരുതൂർ പുത്തൻപുരയിൽ ഷാഹുൽ ഹമീദ്(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് പെരുപറമ്പിൽ നിസാമുദ്ദീൻ, കോട്ടക്കൽ സ്വാഗതമാട് പാലത്തറ തൈവളപ്പിൽ നസീറുദ്ദീൻ(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് മലട്ടിക്കൽ വീട്ടിൽ അബ്ദുൽ റഷീദ് (36), കോട്ടക്കൽ പൂഴിക്കുന്ന് ചങ്ങരംചോല മുബാറക്ക്(32), തിരൂർ ബിപി അങ്ങാടി പാറശ്ശേരി കളത്തിൽപറമ്പിൽ അബ്ദുൽ അസീം (28) എന്നിവരാണ് പിടിയിലായത്.
രണ്ടാഴ്ച്ച മുമ്പ് ഫസീല മിസ്ഡ് കോളിലൂടെ മലപ്പുറം കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപെട്ടു. അടുപ്പം വളർത്തിയെടുത്ത ഫസീല യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി. ഇവർ വാഹനത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ മറ്റ് നാല് പേർ കൂടി വാഹനത്തിൽ കയറി. ഫസീലയെയും യുവാവിനെയും ചേർത്ത് നിർത്തി യുവാവിന്റെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ കുടുംബം തകർക്കുമെന്നായിരുന്നു ഭീഷണി.
ഫസീല ആവശ്യപ്പെട്ട പ്രകാരമാണ് യുവാവ് എത്തിയത്. യുവാവിനെ മറ്റ് പ്രതികൾ ചേർന്ന് തട്ടികൊണ്ട് പോവുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. നഗ്നവീഡിയോ പുറത്ത് വിടാതിരിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ നിരന്തരം സംഘം ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. സംഘം സമാനമായ തട്ടിപ്പ് വേറെ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കോട്ടക്കൽ പോലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..