CULTURALTrending

എഴുപതുകളിലെ ബെൽ ബോട്ടം; ഫാഷൻ ട്വിസ്റ്റ് അനിമൽ പ്രിന്റുകൾ; 2021ൽ ഫാഷൻ മേഖലയിൽ തിരിച്ചെത്തിയ മുൻകാല ട്രെൻഡുകൾ ഇവയാണ്

ഫാഷൻ ട്രെൻഡുകൾ നിമിഷ നേരംകൊണ്ട് മാറിക്കൊണ്ടിരിക്കും. ഇന്ന് ട്രെൻഡിലുള്ളത് അടുത്ത നിമിഷം ഉണ്ടായിരിക്കണമെന്നില്ല. 2021 ൽ ഫാഷൻ മേഖലയിൽ തിരിച്ചെത്തിയ ചില മുൻകാല ട്രെൻഡുകൾ ഇവയാണ്

ബെൽ ബോട്ടം

എഴുപതുകളിലും എൺപതുകളിലും ഫാഷൻ ഐക്കൺ ആയിരുന്ന ബെൽ ബോട്ടത്തിന്റെ തിരിച്ചുവരവാണ് 2021 ലെ പ്രധാനമാറ്റം. അടുത്തിടെ ബെൽ ബോട്ടം നടത്തിയ തിരിച്ചുവരവ് ട്രെൻഡായി. വേനൽക്കാലത്ത് ഏറ്റവും കംഫർട്ടബിൾ ആയ വസ്ത്രമാണ് ബെൽ ബോട്ടം. കാലുകൾ നീളമേറിയതും മെലിഞ്ഞതുമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ട്രൗസറുകൾ അനുയോജ്യമാണ്. പെർഫെക്റ്റ് ഓഫിസ് ലുക്കിനായി കറുപ്പ് അല്ലെങ്കിൽ ന്യൂട്രൽ കളർ ട്രൗസർ വൈറ്റ് ഷർട്ടിനൊപ്പം പെയർ ചെയ്തിടാം. കാഷ്വൽ ലുക്കിനായി എത്‌നിക് ബെൽ ബോട്ടം പാന്റും ബോഹോ ടോപ്പും മികച്ചതാണ്.

അസിമെട്രിക് ഡ്രസ്സുകൾ

2021 ൽ ഫാഷൻ മേഖലയെ അടക്കിവാഴുകയാണ് അസിമെട്രിക് ഡ്രസ്സുകൾ. പകൽ മുതൽ രാത്രി വരെ ജോലി ചെയ്യാൻ ഇത്രയ്ക്ക് അനുയോജ്യമായ മറ്റൊരു വസ്ത്രമില്ല. അസിമെട്രിക് ഹെം ലൈൻ ഉള്ള സ്കർട്ടുകളും ട്രെൻഡാണ്. ഇത്തരം സ്കർട്ടിനൊപ്പം സിംഗിൾ കളർ ടോപ്പ് ആണ് നല്ലത്. സ്ലീവ് ലെസ് ടോപ്പും നന്നായി ഇണങ്ങും. സിൽവർ ആക്സസറീസ് അല്ലെങ്കിൽ ട്രൈബൽ ആക്സസറീസ് നന്നായിരിക്കും. സ്കാർഫും സ്റ്റോളും ഉപയോഗിച്ച് നന്നായി സ്റ്റൈൽ ചെയ്യാം.

കോൾഡ് ഷോൾഡേഴ്സ്

കോവിഡിന്റെ വരവോടെ 2021 ൽ ട്രെൻഡിങ്ങായ ഫാഷനാണ് കോൾഡ് ഷോൾഡേഴ്സ്. വാക്സിനേഷന് ഏറ്റവും സൗകര്യപ്രദമായ വസ്ത്രമാണ് എന്നതാണ് ഫാഷൻ ലോകം ഏറ്റെടുക്കാൻ കാരണം. കോൾഡ് ഷോൾഡേഴ്സ് ടോപ്പുകൾക്കൊപ്പം പാവാടയോ ജീൻസോ പെയർ ചെയ്യാവുന്നതാണ്. ഹാഫ് അല്ലെങ്കിൽ ഫുൾ സ്ലീവ് ടീ- ഷർട്ടിന് പകരം ധാരാളം കാറ്റ് കടക്കുന്ന കോൾഡ് ഷോൾഡേഴ്സ് മുതിർന്നവർക്കിടയിലും കുട്ടികൾക്കിടയിലും ട്രെൻഡിങ്ങായി.

അനിമൽ പ്രിന്റുകൾ

ഏറ്റവും പുതിയ ഫാഷൻ ട്വിസ്റ്റുമായി അനിമൽ പ്രിന്റുകൾ 2021ൽ തിരിച്ചുവന്നു. പുള്ളിപ്പുലി, സീബ്ര അല്ലെങ്കിൽ കടുവ പോലുള്ള പ്രിന്റുകൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ ആകർഷിക്കുന്നു. അനിമൽ പ്രിന്റുകൾ ധരിക്കുന്നത് പ്രകൃതിയിൽ നിന്നുള്ള ഊർജ്ജം അനുഭവിക്കുന്നതുപോലെയാണ്.

ഹാൾട്ടർ നെക്ക്

2000 ലെ ഹാൾട്ടർ നെക്സ് ട്രെൻഡ് 2021 ൽ പുത്തൻ മേക്കോവറോടെ തിരിച്ചെത്തിയിരിക്കുന്നു. കഴുത്തിലെ സ്ട്രാപ്പിന് ഇപ്പോൾ മോഡേൺ സ്പിൻ ഉണ്ട്. ഹാൾട്ടർ നെക്ക് ബ്ലൗസ് സാധാരണയായി എല്ലാ ശരീരപ്രകൃതിയുള്ളവർക്കും അനുയോജ്യമാണ്. മിനിമം ഫാഷൻ തിരഞ്ഞെടുക്കുന്നവർക്ക് ന്യൂട്രൽ അല്ലെങ്കിൽ കറുപ്പ് നിറം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close