Breaking NewsKERALANEWSTop News

മകൾ മരിച്ച വിവരം പറയാൻ ഓടിയെത്തിയ അമ്മ കണ്ടത് ഫാനിൽ തുങ്ങി മരിച്ച ഭർത്താവിനെ; യുവതിയും പിതാവും ആത്മഹത്യ ചെയ്തത് ഒരേ സാരിയിൽ

കോഴിക്കോട് : അച്ഛനും മകളും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലായി ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. ആത്‍മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പീതാംബരന്റെ ഭാര്യ: പ്രഭാവതി. മകൻ:പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ)അസി.കമ്മീഷൻ എ.എം സിദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ശാരികയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയുന്നു. യുവതി അവിവാഹിതയാണ്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം പീതാംബരന്റെ ഭാര്യ പ്രഭാവതിയാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ മകളെ കണ്ടത്. ഇക്കാര്യം ഭർത്താവിനോടു പറയാനായി തൊട്ടടുത്ത കിടപ്പുമുറിയിൽ ചെന്നെങ്കിലും മുറി അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു. ബഹളം വച്ചതോടെ അയൽക്കാർ ഓടിയെത്തി മുറിയുടെ വാതിൽ ചവിട്ടി തുറന്നപ്പോൾ പീതാംബരനെയും ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാരിക വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close