Breaking NewsKERALANEWSTop News

സുഹൈല എട്ടുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്തത് ഭർതൃമാതാവിന്റെ പീഡനം സഹിക്കാനാകാതെ; എല്ലാത്തിനും കൂട്ടുനിന്നത് ഭർതൃസഹോദരിയുടെ മകളും; ഫാത്തിമയെയും ഫാത്തിമ സഹലയേയും അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം: അമ്മയും കുഞ്ഞും തീകൊളുത്തി മരിച്ചതിന് പിന്നിൽ ഭർത്താവിന്റെ അമ്മയുടെയും ഭർത്താവിന്റെ സഹോദരിയുടെ മകളുടെയും ക്രൂരപീഡനം. അയങ്കലത്ത് ഉണ്ണി അമ്പലം സ്വദേശി വടക്കത്ത് വളപ്പില്‍ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്റിനാണ് എട്ട് മാസം പ്രായമുള്ള മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരിയുടെ മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്​ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്​.

തിങ്കളാഴ്ച്ച വൈകിട്ടു അഞ്ചോടെയാണു സുഹൈലയും മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അയല്‍വാസികളെത്തിയാണ് മുറി പൊളിച്ച് അകത്തു കയറിയത്. തിങ്കളാഴ്ച വൈകീട്ട് 3 .30 ഓടെയാണ് സംഭവം. സമീപവാസികൾ എത്തി അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ സുഹൈലയെ വിളിക്കാൻ റൂമിൽ ചെന്നത്. എന്നാൽ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതിൽ ചവിട്ടിത്തുറന്നു. ഇതോടെയാണ് സുഹൈലയെയും എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷഹ്റയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഭര്‍തൃമാതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപണത്തെ തുടര്‍ന്ന് രണ്ട് പേരേയും തിങ്കളാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുഹൈലയുടെ ഭർത്താവ് ബസ്ബസത്ത് വിദേശത്താണ്.

സുഹൈല നസ്‌റിനും ബസ്ബസത്തും ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് 20പവൻ സ്വർണമാണ് സ്ത്രീധനമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് കുറവാണെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് ഫാത്തിമ വഴിക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഫാത്തിമ സഹ്ലയും ഇതിന് കൂട്ട് നിന്നിരുന്നു. ഇക്കാര്യം പലയാവർത്തി ഉണ്ടായപ്പോൾ സുഹൈല സ്വന്തംവീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. സുഹൈലയുടെ വീട്ടുകാർ ഗര്‍ഫിലുള്ള ഭർത്താവ് ബസ്ബസത്തിനോടും ഭര്‍തൃപിതാവ് മുഹമ്മദ് മുസ്ലിയാരോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇനി ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകില്ല എന്നും ആവർത്തിക്കില്ല എന്നും ഭര്‍തൃപിതാവ് ഉറപ്പ് നൽകി. എന്നാൽ ഫാത്തിമ വീണ്ടും ഇതേ കാര്യത്തിൽ കുറ്റപ്പെടുത്തൽ നടത്തി വീണ്ടും ഇത്തരത്തില്‍ വഴക്കു നടന്നതായി സുഹൈലയുടെ വീട്ടുകാര്‍ പറയുന്നു.

സുഹൈല തീ കൊളുത്തിയ മുറിയുടെ അടുത്ത് ആണ് ഭർതൃ മാതാവായ ഫാത്തിമയുടെ മുറി. പ്രതികള്‍ പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും സുഹൈലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും സുഹൈലയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ അയല്‍വാസികളുമായി വീട്ടുകാര്‍ക്കു വലിയ ബന്ധമില്ലായിരുന്നുവെന്നും മറ്റുള്ളവരുമായി കാര്യങ്ങൾ പങ്കുവെക്കാൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

പൊന്നാനി തഹസിൽദാർ എം.എസ്. സുരേഷ്, തിരൂർ ഡിവൈ.എസ്.പി ബെന്നി, കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലെയിൽ എന്നിവർ ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടല്ലൂർ ജുമാമസ്ജിദിൽ മൃതദേഹങ്ങൾ ഖബറടക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close