KERALANEWSTop News

‘പെണ്ണായി ജീവിക്കുക എന്നത് കഠിനമാകുന്ന കാലത്ത്, നിലപാടുകൾ പണയപ്പെടുത്താത്ത സ്ത്രീകൾക്കൊപ്പം’ ; അനുപമ എന്ന അമ്മയ്ക്കും എ.ഐ.എസ്.എഫിലെ നിമിഷയ്ക്കും പിന്തുണയുമായി ഫാത്തിമ തഹ്‌ലിയ

തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ നിന്ന് രക്ഷിതാക്കൾ വേർപെടുത്തിയ സംഭവുമായി ബന്ധപ്പെട്ടും എം.ജി. യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ടും പ്രതികരണവുമായി മുന്‍ എം.എസ്.എഫ്. നേതാവ് ഫാത്തിമ തഹ്‌ലിയ. പെണ്ണായി ജീവിക്കുക കഠിനമാകുന്ന കാലത്ത് നിലപാടുകൾ പണയപ്പെടുത്താത്ത സ്ത്രീകളായ അനുപമ എന്ന അമ്മയ്ക്കും എ.ഐ.എസ്.എഫിലെ നിമിഷയ്ക്കും ഒപ്പമാണ് താനെന്ന് ഫാത്തിമ തഹ്‌ലിയ പോസ്റ്റിലൂടെ വ്യക്തമാകുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

‘പെണ്ണായി ജീവിക്കുക’ എന്നത് കഠിനമായി മാറുന്നകാലത്ത് !
വർത്തമാന-സാമൂഹിക സങ്കൽപ്പത്തിനനുസരിച്ചുള്ളവളായി നിലകൊള്ളാൻ
എത്ര എളുപ്പമാണ് !
ആ മനോരാജ്യത്തിനനുസരിച്ചല്ലാത്ത,
ആ സങ്കൽപ്പനത്തിന്നു വിഭിന്നമായ,
ബുദ്ധിശക്തിയും, ധൈര്യവും, ചടുലതയും, വ്യക്തതയും, സുതാര്യതയും, പ്രതികരണക്ഷമതയും, ആർജവത്വവും നിറഞ്ഞവരെ ചുറ്റും ചുറ്റും കാണുന്നു!
നിലപാടുള്ളവരാണവർ,
വിധേയത്വവും ആധിപത്യവുമില്ലാത്ത
സൗഹാർദ്ദതനിറഞ്ഞ മനുഷ്യരെ തേടുന്നവരാണവർ!
ജീവിതത്തിലെടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണവർ!
കഠിനക്കാലത്തെ അതിജീവനപാഠങ്ങൾ,
അവരെ തെളിച്ചമുള്ള രാഷ്ട്രീയക്കാരാക്കും !
അവരാണ് നിലനിൽപ്പിനായി പൊരുതുന്നവർ !
അനുപമ എന്ന അമ്മക്കൊപ്പമാണ് !
എ.ഐ.എസ്.എഫിലെ നിമിഷക്കൊപ്പം!
നിലപാടുകൾ പണയപ്പെടുത്താത്ത സ്ത്രീകൾക്കൊപ്പം!

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close