KERALANEWSTop News

തിയേറ്റർ തുറക്കാൻ അനുകൂല സാഹചര്യം; സജി ചെറിയാൻ

തിരുവനന്തപുരം: തീയേറ്ററുകൾ തുറക്കാൻ കഴിയുന്ന അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് ടിആര്‍പി റേറ്റ് കുറഞ്ഞു വരികയാണ്. തൊണ്ണൂറു ശതമാനം ജനങ്ങളിലും വാക്‌സിനേഷൻ എത്തിക്കഴിഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നത്.

സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാൽ ആരോഗ്യവിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയുള്ളു.

ആദ്യഘട്ട കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം തംരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വീണ്ടും അടയ്‌ക്കേണ്ട അവസ്ഥയിലായിരുന്നു. കോവിഡ് വന്നതിന് ശേഷം തിയേറ്റര്‍ ഉടമകള്‍ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close