KERALANEWSTop News

“മോനെ കൊണ്ടുപോകാൻ ധൈര്യമില്ല, മോൻ എന്നോട് ക്ഷമിക്കണം”; എഫ്സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് ഏഴു വയസ്സുള്ള മകന് കത്തെഴുതി വെച്ച ശേഷം

മകനെ തനിച്ചാക്കി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കൺട്രോളറായ യുവതി ജീവനൊടുക്കിയത് മകനായി അവസാന വാക്കുകൾ എഴുതിവെച്ച ശേഷം. ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കൺട്രോളർ എം.എസ്.നയനയെ (32) ഓഫിസ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലെ കംപ്യൂട്ടർ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ഏഴു വയസ്സുള്ള മകൻ സിദ്ധാർഥിന് കത്തെഴുതി വച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്.

‘‘ഞാൻ പോവുകയാണ്. മോനെ കൊണ്ടുപോകാൻ ധൈര്യമില്ല. മോൻ എന്നോട് ക്ഷമിക്കണം’’. മുറിയിൽ ഉണ്ടായിരുന്ന റജിസ്റ്റർ ബുക്കിനുള്ളിൽ നിന്നാണ് കത്ത് ലഭിച്ചതെന്നു പോലീസ് പറഞ്ഞു. ചിങ്ങവനം പോലീസിന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ മകനെക്കുറിച്ച് മാത്രമേ പരാമർശിച്ചിട്ടുള്ളു.

മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫീസിലെ ഫീൽഡ് ഓഫീസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയാണ് 32കാരിയായ നയന. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ജോലിക്കുശേഷം വീട്ടിൽ മടങ്ങി എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

ഇന്നലെ രാവിലെ എസ്ഐ പി.എ.ഷമീർ ഖാന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ആത്മഹത്യയാണെന്നും അസ്വാഭാവിക മരണത്തിന് കേസ് എടുത്തെന്നും പൊലീസ് പറഞ്ഞു. സംസ്കാരം ഇന്ന് 11ന്. പരാതി നൽകുന്നതു സംബന്ധിച്ച് ഇന്നു തീരുമാനം എടുക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close