HEALTHNEWS

ഉറക്കം ലഭിക്കാതെ വരുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

ആരും കൊതിക്കുന്നത് ഒന്ന് നന്നായി ഉറങ്ങാനാണ്. ജീവിതത്തില്‍ വളരെയധികം അനിവാര്യമായതും ഉറക്കം തന്നെ. ഏന്നാൽ ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്നുണ്ട്. അതിന്‍റെ കാരണം തേടി പോയവരിൽ നിങ്ങളും പെട്ടേക്കാം. പൊതുവെ എല്ലാവരും പറയുന്ന ഒന്നാണ് കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും എന്നത്. അതിൽ പിടിച്ച് കാപ്പി തന്നെ ഒഴുവാക്കിയവരുണ്ട്. എന്നിട്ടും അവസ്ഥ പഴയതു പോലെ തന്നെ.

സത്യത്തിൽ ഉറക്കം കെടുത്തുന്ന വില്ലൻ കാപ്പിയോ അതിലടങ്ങിയ കഫൈനോ മാത്രമല്ല. കഫൈന്‍ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും. ഒളിഞ്ഞിരിക്കുന്ന ഈ കഫൈനുകളാണ് നിങ്ങളുടെ ഉറക്കത്തെ കെടുത്തുന്ന യഥാര്‍ത്ഥ വില്ലന്‍. അതിനാൽ നല്ല ഉറക്കം ലഭിക്കണമെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് പരിചയപ്പെടാം.

ബദാം: ബദാം പൊതുവേ എല്ലാര്‍ക്കും ഇഷ്ടമാണ്. ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്.

പഴം: പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‍നീഷ്യം ഉറക്കത്തിനാവശ്യമായ ഹോര്‍‌മോണുകളെ ഉണ്ടാക്കുന്നു. കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ് 90 ശതമാനം കലോറിയും ഇവയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ രാത്രി ഇവ കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തിന് സഹായിക്കും.

തേന്‍: ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ്റ്റോഫാന്‍ ഉറക്കത്തിന് സഹായിക്കും.

ചെറിപ്പഴം: ഉറക്കം വരുത്താന്‍ മാത്രമല്ല ഏറെ നേരം ഉറങ്ങാനും ചെറിപ്പഴം സഹായിക്കും. അതിനാല്‍ ഉറക്കത്തിന് മുമ്പ് ചെറിപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close