പന്തളം: മദ്യപിച്ച് ബോധം ഇല്ലാതെ റോഡരികിൽ വീണു കിടന്ന മധ്യവയസ്കന്റെ തലയിലൂടെ കാർ കയറിയിറങ്ങി. പൂഴിക്കാട് വലക്കടവ് പുതുപറമ്പിൽ കുഞ്ഞുപിള്ള (56) യാണ് മരിച്ചത്. വലക്കടവ് ബണ്ടിന് സമീപമാണ് അപകടം ഉണ്ടായത്.
മദ്യപിച്ച് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുപിള്ളയുടെ തലയിലൂടെ കാർ കയറി ഇറങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയ മാരുതി കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പന്തളം പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം അടൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി:
ഭാര്യ: പരേതയായ ചെല്ലമ്മ. മകൻ: രാജേഷ്, മരുമകൾ: രമ്യ.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്