KERALAMoviesNEWS

സിനിമ ഒ ടി ടിയിൽ പോയോ! എങ്കിൽ തിയറ്ററിൽ വരില്ല! ഓണത്തിന് മുമ്പായി തിയറ്ററുകൾ തുറക്കാൻ അനുവാദം ആവശ്യപ്പെട്ട് ഫിയോക്ക്

കൊച്ചി: ഒ ടി ടിയിൽ പോകുന്ന സിനിമകൾക്ക് പിന്നീട് പ്രദർശിപ്പിക്കാൻ തിയറ്റർ അനുവദിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഓണത്തിന് മുമ്പായി തിയറ്ററുകൾ തുറക്കാൻ അനുവാദം നൽകണമെന്ന് സർക്കാരിനോട് അപേക്ഷിക്കുമെന്നും ഫിയോക്ക് സംഘടനയുടെ പ്രസിഡന്റ് വിജയ് കുമാർ പറഞ്ഞു.

തിയറ്ററിൽ സിനിമ കാണിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഒ ടി ടി റിലീസ് എന്നത് താല്കാലികമായ ഒന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിർമ്മാതാക്കൾക്ക് ഒ ടി ടിയിൽ പോകേണ്ടി വരുന്ന അവസ്ഥയിലാണ്. എന്നാൽ തിയറ്റർ തുറന്നതിനു ശേഷം ഒ ടി ടി റിലിസിലേക്ക് സിനിമ പോയാൽ പിന്നെ ആ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തിയറ്ററുകൾ നൽകില്ല എന്ന് തിയറ്റർ ഉടമകളുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിനുശേഷം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫിയോക്ക് സംഘടന പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close