INDIANEWSTrending

നിലം കുഴിക്കുന്നതിടെ കർഷകന് കിട്ടിയത് അൻപത് ലക്ഷം വിലമതിക്കുന്ന അമൂല്യ രത്‌നങ്ങൾ; തനിക്ക് ലഭിക്കുന്ന പണത്തിൽ കുട്ടികളെ പഠിപ്പിക്കുമെന്ന് മുലായം സിങ്

ഭോപ്പാൽ: കർഷകൻ ത​ന്റെ നിലത്ത് കുഴിച്ചപ്പോൾ കിട്ടിയത് അമൂല്യ രത്‌നങ്ങൾ. മദ്ധ്യപ്രദേശിലെ പന്നയിലാണ് സംഭവം. ഏകദേശം അൻപത് ലക്ഷം വിലമതിക്കുന്ന 13 കാരറ്റ് ഡയമണ്ടാണ് കർഷകനായ മുലായം സിംഗിന് ലഭിച്ചിരിക്കുന്നത്.

മുലായം സിംഗും ആറ് പേരും ചേർന്ന് ഖനനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിക്കുന്നത്. വജ്രക്കല്ലുകൾ ജില്ലാ ഡയമണ്ട് ഓഫീസിൽ നൽകിയിട്ടുണ്ടെന്നും സർക്കാർ നിയമപ്രകാരം ലേലം ചെയ്യുമെന്നും മുലായം സിംഗ് അറിയിച്ചു. 13.54 കാരറ്റ് വജ്രത്തിന് പുറമെ അഞ്ച് ചെറിയ വജ്രക്കല്ലുകളും മുലായം സിംഗിന് ലഭിച്ചു. രഹനൂയ ഗ്രാമത്തിലാണ് മുലായം സിംഗ് താമസിക്കുന്നത്.

രത്‌നം വിളയുന്ന മണ്ണ് എന്നാണ് മദ്ധ്യപ്രദേശിലെ പന്ന നഗരം അറിയപ്പെടുന്നത്. ഇവിടെ വജ്രം കുഴിച്ചെടുക്കാനായി ദിവസവും നിരവധി പേരാണ് എത്തുന്നത്. തന്റെ ജീവിതത്തിൽ ആദ്യമായി കണ്ടെത്തിയ വജ്രക്കല്ലുകൾ കൊണ്ട് ലഭിക്കുന്ന പണത്തിൽ കുട്ടികളെ പഠിപ്പിക്കുമെന്നാണ് മുലായം സിംഗ് പറഞ്ഞത്.

പ്രദേശത്ത് നിന്നും നിരവധി പേർക്ക് കോടികൾ വിലമതിക്കുന്ന വജ്രം ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഈ നഗരം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷം തോറും നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. മുഗൾ സാമ്രാജ്യത്തിനെതിരെ പട നയിച്ച ബുന്ദേല രജപുത്ര രാജാവായ ഛത്രസാൽ രാജാവിന്റെ തലസ്ഥാനമായിരുന്നു ഇവിടം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close