
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് നവംബര്‍ 10 വരെ അപേക്ഷിക്കാം. 2020ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖന ങ്ങളുടെയും നാലു കോപ്പി വീതം, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷാ ഫോമും നിബന്ധനകളും keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് ഇമെയിലിലൂടെയും www.keralafilmcritics.com എന്ന വെബ്സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9846478093.