KERALAMoviesNEWS

കുടിശിക നൽകാത്ത തിയേറ്ററുകൾക്ക് സിനിമ നൽകാൻ സാധിക്കില്ല ; ഫിലിം ഡിസ്‌ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ

കുടിശിക ഇനിയും നൽകാത്ത തിയേറ്ററുകൾക്ക് സിനിമ നൽകാൻ സാധിക്കില്ലെന്ന് ഫിലിം ഡിസ്‌ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ. കുടിശിക ഉണ്ടാകാതിരിക്കാൻ കൃത്യമായ ക്രമീകരണം വേണമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഈ മാസം 25 ന് തിയേറ്ററുകൾ തുറക്കുന്നതിന് മുമ്പേയാണ് തീരുമാനം.

അതുപോലെ തിയേറ്ററുകളിൽ നിന്ന് അഡ്വാൻസ് കൈപ്പറ്റിയ സിനിമകൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്താൽ അഡ്വാൻസ് തുക റിലീസിന് മുമ്പ് തന്നെ തിരികെ നൽകണമെന്നും അസോസിയേഷൻ പറഞ്ഞു. തിയേറ്ററുകൾ തുറക്കുന്നതിന് മുമ്പായി സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിക്കും.

കോവിഡ് വ്യാപനത്തോടെ 2020 മാർച്ചിൽ അടച്ച തിയേറ്ററുകൾ ഈ വർഷം ആദ്യമാണ് വീണ്ടും തുറന്നത്. പിന്നീട് രണ്ടാം തരംഗം ഉണ്ടായതോടെ വീണ്ടും അടയ്ക്കേണ്ടി വന്നു. ഇതിന് ശേഷം ഇപ്പോഴാണ് തിയേറ്ററുകൾ തുറക്കുന്നത്. മാലിക് പോലുള്ള സിനിമകൾ ഉൾപ്പെടെ ഈ കാലത്ത് ഒ.ടി.ടി. റിലീസ് ആയിരുന്നു. ഇനിയും ഒട്ടേറെ ചിത്രങ്ങൾ ഒ.ടി.ടി. റിലീസായി വരാനുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close