KERALAMoviesNEWSTrending

മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ ശുഭാനന്ദ ഗുരു എഴുതിയ കീർത്തനം ചിത്രീകരിച്ചു; ചുരുളിയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

മാന്നാർ: പുറത്തിറങ്ങിയത് മുതൽ സമൂഹം ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’. ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ശുഭാനന്ദ ഗുരു എഴുതിയ ‘ആനന്ദം പരമാനന്ദമാണ് എൻെറ കുടുംബം’ എന്ന കീർത്തനം സിനിമയിൽ ഉപയോഗിച്ചതിനെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നതാണ് പുതിയ സംഭവം.

ആശ്രമത്തിൻെറ അനുവാദം കൂടാതെ മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുറ്റിയിൽ ജങ്ഷനിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്റർ കത്തിച്ചു. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിനെതിരെ രംഗത്ത് വന്നു. സംഭവം വകുപ്പ്മന്ത്രി സജി ചെറിയാൻെറ ശ്രദ്ധയിൽ വിഷയമെത്തിച്ച് വേണ്ട നടപടികൾക്ക് ആവശ്യപ്പെടുമെന്ന് ആശ്രമം അധികൃതർ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close