INDIANEWS

സിനിമാ സ്‌റ്റൈല്‍ ചുംബനം; ബസില്‍ നിന്ന്‌ ഇറങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ചുംബിച്ചു; പ്രതിയെ തിരഞ്ഞ്‌ പൊലീസ്‌


ബംഗളുരു: ബസില്‍ നിന്ന്‌ ഇറങ്ങുന്നതി തൊട്ടുമുന്‍പ്‌ സഹയാത്രികയെ ചുംബിച്ച യുവാവിനെ തേടി പൊലീസ്‌. ബംഗളുരുവിലാണ്‌ സംഭവം. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ആണ്‌ ചുംബിച്ചത്‌.

ഈ മാസം പതിമൂന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. വിനായക ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ബെല്ലാരിയില്‍ നിന്ന്‌ ബംഗളുരുവിലേക്ക്‌ വരികയായിരുന്ന പെണ്‍കുട്ടിക്കാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഡംബര ബസില്‍ അതിക്രമം നേരിട്ടത്‌.

ഗീതാ ഗോവിന്ദം എന്ന തെലുങ്ക്‌ ചലച്ചിത്രം ഇയാള്‍ തന്റെ തൊട്ടടുത്ത്‌ ഇരുന്ന്‌ കാണുന്നുണ്ടായിരുന്നുവെന്ന്‌ പെണ്‍കുട്ടി പറയുന്നു. ഇതില്‍ നായികയെ നായകന്‍ ഉറക്കത്തില്‍ ഉമ്മ വയ്‌ക്കുന്ന സീനുണ്ട്‌. ഇയാള്‍ ഇത്‌ അനുകരിച്ചതാകാം എന്നാണ്‌ കരുതുന്നത്‌. ഉറങ്ങാന്‍ പോകുന്നതിന്‌ മുന്‍പ്‌ തന്നെ ഇയാള്‍ തുറിച്ച്‌ നോക്കിയിരുന്നതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പെന്ന്യ-ജലഹള്ളിയില്‍ യാത്രക്കാര്‍ക്ക്‌ ഇറങ്ങുന്നതിനും കയറുന്നതിനുമായി ബസ്‌ നിര്‍ത്തിയപ്പോഴാണ്‌ അതിക്രമം ഉണ്ടായത്‌. ഈ സമയത്ത്‌ താന്‍ ആകെ സ്‌തംഭിച്ച്‌ പോയെന്നും എന്താണ്‌ സംഭവിക്കുന്നതെന്ന്‌ മനസിലായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ബസില്‍ നിന്നിറങ്ങിയ ഇയാളെ പിന്നെ കണ്ടില്ല. ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ത്ഥിനിയാണ്‌ പരാതിക്കാരി.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌. ബസ്‌ ഡ്രൈവറെയും കണ്ടക്ടറെയും മറ്റ്‌ യാത്രക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close