KERALANEWSTrending

വടകരയിൽ റെയിൽവെ ട്രാക്കിന് സമീപം തീ പിടുത്തം; അഗ്നിരക്ഷാസേന എത്തി തീ അണച്ചത് ഏറേ പണിപ്പെട്ട്

വടകര: വടകരയിൽ റെയിൽവെ ട്രാക്കിന് സമീപം തീ പിടുത്തം. മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് തീ പടർന്നത്. സമീപത്തെ അടിക്കാടുകൾ കത്തിയതാണ് ആശങ്ക പരത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ സ്റ്റേഷൻ ഓഫീസർ അരുൺ കെ യുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഏറേ പണിപ്പെട്ട് തീയണച്ചു. അഗ്നിശമന പ്രവർത്തനത്തിൽ അസി: ഗ്രേഡ് ഓഫീസർ കെ.ടി രാജീവൻ , ഫയർ& റെസ്ക്യു ഓഫീസർമാരായ അനിഷ് . ഒ, ദീപക്. കെ , റിജീഷ് കുമാർ , ജോതികുമാർ, ഹോംഗാർഡ്: രാജേഷ്.കെ എന്നിവർ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close