KERALANEWS

പടിഞ്ഞാറേകല്ലട ആയൂർവേദാശുപത്രിയിൽ തീപിടുത്തം; ആളപായമില്ല

പടിഞ്ഞാറേകല്ലട: ആയൂർവേദാശുപത്രിയിൽ തീപിടുത്തം. ആളപായമില്ല.

ഇന്നു രാവിലെ ജീവനക്കാർ വെള്ളം തിളപ്പിക്കാൻ കത്തിച്ച സ്റ്റൗവ് തീയാളിയാണ് അപകടം. ദിവസങ്ങളായി ഗ്യാസ് സ്റ്റൗവ് നന്നായി കത്തിയിരുന്നില്ല.അത് നന്നാക്കിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ജ്വാല കുറഞ്ഞു. ഇത് ശരിയാക്കുന്നതിനിടയിൽ ഗ്യാസ് ലീക്കു ചെയ്ത് തീ കത്തിപ്പിടിക്കുകയായിരുന്നു.

സമീപത്തെ ആൾക്കാർ എത്തി ഫയർ എക്സ്റ്റിംഗ്യൂഷറും മറ്റുമുപയോഗിച്ച് തീകെടുത്തി.ലീക്കുള്ള സിലിൻഡർ വെളിയിലാക്കി. ശാസ്താംകോട്ട നിന്ന് അഗ്നിശമന സേനയുമെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close