NEWSTrendingWORLD

ഭീമൻ സെക്വോയ മരങ്ങൾ സംരക്ഷിക്കാൻ അഗ്നിശമന സേന ശ്രമം തുടരുന്നു; ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ കാലിഫോർണിയ കാട്ടുതീയുടെ ഭീഷണിയിൽ

കാലിഫോർണിയയിലെ ഇടതൂർന്ന സെക്വോയ ദേശീയോദ്യാനത്തിൽ കാട്ടുതീ പടർന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മരങ്ങളെ സംരക്ഷിക്കാൻ യുഎസ്സിലെ അഗ്നിശമന സേനാംഗങ്ങള്‍ പോരാടുകയാണ്. ഒരു വാർത്താ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 9 -ന് ഇടിമിന്നലേറ്റതിനെ തുടര്‍ന്നാണ് ഇവിടെ കാട്ടുതീ പടരാൻ തുടങ്ങിയതും 11,365 ഏക്കർ ഭൂമി കത്തിനശിച്ചതും. അതോടെ, സന്ദർശകർക്കുള്ള പ്രവേശനം സെക്വോയ നാഷണൽ പാർക്ക് നിര്‍ത്തിവച്ചു.

ഈ സെക്വോയ മരങ്ങൾ തീയെ പ്രതിരോധിക്കുന്നവയാണെങ്കിലും, ചില കാട്ടുതീകളുടെ “അസാധാരണമായ തീവ്രത” മരങ്ങൾക്ക് അമിതമാകാം. ഈ പാർക്കിൽ 2000 -ലധികം സെക്വോയ മരങ്ങളുണ്ട്, അവയിൽ ഏറ്റവും വലുത്, ജനറൽ ഷെർമാൻ ആണ്. 83 മീറ്റർ (275 അടി) ഉയരവും 36 അടിയിലധികം വ്യാസവും ഉള്ള ഇത് സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയേക്കാള്‍ വലുതാണ്. അടിത്തട്ടിൽ നിന്ന് 60 അടി ഉയരത്തിൽ പോലും, മരത്തിന് 17.5 അടി വ്യാസമുണ്ട്. ഇത് ദേശീയോദ്യാനത്തിലെ ഭീമൻ ഫോറസ്റ്റ് സെക്വോയ ഗ്രോവിൽ നിലനിൽക്കുന്നു. സമീപകാല കണക്കനുസരിച്ച്, ജനറൽ ഷെർമാനിന് ഏകദേശം 2,200 വർഷം പഴക്കമുണ്ട്.

അഗ്നിശമനസേനാംഗങ്ങള്‍ ലോകത്തിലെ തന്നെ വലിയ ആ വൃക്ഷങ്ങളെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിനായി മരത്തിന്‍റെ ശിഖരങ്ങളെ ഫോയില്‍ പേപ്പറുകള്‍ കൊണ്ട് പൊതിയുകയും അഗ്നിബാധ തടയാനുള്ള ജെല്ലുകളുപയോഗിക്കുകയും എല്ലാം ചെയ്യുന്നു. സെക്വോയ നാഷണൽ പാർക്കിലെ വമ്പൻ ജനറൽ ഷെർമൻ ട്രീ, മറ്റ് ചില സീക്വോയകൾ, ജയന്റ് ഫോറസ്റ്റ് മ്യൂസിയം, മറ്റു ചില കെട്ടിടങ്ങൾ എന്നിവയെ സംരക്ഷിക്കാം സാധിച്ചിട്ടുണ്ടെന്ന് അഗ്നിശമന ഉദ്യോഗസ്ഥൻ റെബേക്ക പാറ്റേഴ്സൺ പറഞ്ഞു. അലുമിനിയം റാപ്പിംഗിന് കുറഞ്ഞ സമയത്തേക്ക് തീവ്രമായ ചൂടിനെ നേരിടാൻ കഴിയും. ഫെഡറൽ ഉദ്യോഗസ്ഥർ പറയുന്നത്, തീപിടിത്തത്തിൽ നിന്ന് സെൻസിറ്റീവ് ഘടനകളെ സംരക്ഷിക്കാൻ യുഎസ് വെസ്റ്റിലുടനീളം വർഷങ്ങളായി ഈ മെറ്റീരിയൽ ഉപയോഗിക്കുന്നുണ്ടെന്നാണ്.

ഈ മരങ്ങളെ പ്രാധാന്യമുള്ള കെട്ടിടങ്ങളെ പോലെ കാണണമെന്നും അതിനെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്യണമെന്നും അഗ്നിശമനാസേനാംഗങ്ങളോട് പറഞ്ഞതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. “ഞങ്ങളുടെ എല്ലാ പ്രത്യേക സെക്വോയകളെയും കെട്ടിടങ്ങൾ പോലെ കൈകാര്യം ചെയ്യാനും അവയെല്ലാം പൊതിയാനും ഞങ്ങൾ അഗ്നിശമന സേനാംഗങ്ങളോട് പറഞ്ഞു” റിസോഴ്സ് മാനേജ്മെന്‍റ് ആന്‍ഡ് സയൻസ് ഫോര്‍ കിംഗ്സ് കാന്യൺ നാഷണൽ പാർക്ക്സ് മേധാവി ക്രിസ്റ്റി ബ്രിഗാം സിഎൻഎന്നിനോട് പറഞ്ഞു.

ആയിരക്കണക്കിന് വർഷങ്ങളായി ദേശീയോദ്യാനത്തിൽ ഭീമാകാരമായ സെക്വോയ മരങ്ങൾ നിലനിൽക്കുന്നുണ്ട്, പാർക്കിൽ അത്തരം 2,000 മരങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close