KERALANEWS

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ 90 ശതമാനം കടന്നു ; ഡെങ്കി പനിയെ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു ; ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ ആദ്യ ഡോസ് 90 ശതമാനം കടന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിൽ ഇത് നൂറ് ശതമാനത്തിന്റെ അടുത്താണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 2,39,67,633 (2.39 കോടി) ആളുകൾക്ക് ആദ്യ ഡോസ് നൽകി. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ നേട്ടമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സിൻ എടുക്കാത്തവരിലാണ് മരണസംഖ്യ കൂടുതൽ എന്നു പറഞ്ഞ മന്ത്രി വാക്‌സിനെടുക്കാൻ വിമുഖത പാടില്ലെന്നും വ്യക്തമാക്കി.

സാമൂഹിക അകലം ഉൾപ്പടെയുള്ള കാര്യങ്ങൾ ജനങ്ങൾ കൃത്യമായി പാലിച്ചെങ്കിൽ മാത്രമേ ഇപ്പോഴുള്ള ഇളവുകൾ തുടർന്ന് കൊണ്ടുപോകാൻ സാധിക്കൂ എന്ന് മന്ത്രി ഓർമിപ്പിച്ചു. കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്നും മന്ത്രി പറഞ്ഞു.

ഡെങ്കി പനിയെ സംബന്ധിച്ച ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ഡെങ്കിക്ക് നാല് വകഭേദങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടാം വകഭേദം പുതുതായി ഉണ്ടായെന്ന രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത് തെറ്റാണ്. 2017ൽ രാജ്യത്ത് കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ഈ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കി വകഭേദങ്ങളിൽ ഏറ്റവും അപകടകരമായത് ഇതാണ്. മന്ത്രി കൂടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close