
മുസ്ലീമായതിന്റെ പേരിൽ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതായി പാകിസ്ഥാൻ വംശജയായ ബ്രിട്ടീഷ് എംപി നുസ്രത്ത് ഗനിയുടെ ആരോപണം. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുസ്ലിം മന്ത്രിയായിരുന്ന നുസ്റത് ഗനി 2020 ഫെബ്രുവരിയിൽ, മുസ്ലിമായതിന്റെ പേരിൽ കൺസർവേറ്റീവ് പാർട്ടി സർക്കാർ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതായാണ് പറയുന്നത്. ഗതാഗത വകുപ്പിൽ ജൂനിയർ മന്ത്രിയായിരുന്ന നുസ്രത്ത് ഘാനിയെ 2020 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെയാണ് ആ സ്ഥാനത്തുനിന്നും തന്നെ നീക്കം ചെയ്യുന്നതെന്ന് ‘സൺഡേ ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് അവർ വെളിപ്പെടുത്തിയത്.
2018ലാണ് ബ്രിട്ടീഷ് ഗതാഗത മന്ത്രിയായി നുസ്റത് ഗനി അധികാരമേറ്റത്. 2020 ഫെബ്രുവരിയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ അവർക്ക് സ്ഥാനം നഷ്ടമായി. കാരണമായത് ‘മതം’ മുസ്ലിം സ്വത്വം ഒരു പ്രശ്നമായി ഉന്നയിക്കപ്പെട്ടു. ‘മുസ്ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവർത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ‘വയറ്റിൽ അടിയേറ്റ പോലെയായിരുന്നു അത്. ഞാൻ അപമാനിതയായി’. എന്നാൽ സംഭവം പാർട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജിവയ്ക്കണമെന്ന് അന്ന് ആലോചിച്ചിരുന്നതായും അവർ പറയുന്നു.
അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അന്വേഷണത്തെ നുസ്റത് ഗനി സ്വാഗതം ചെയ്തു. വിഷയം ഗൗരവമായി എടുക്കണമെന്നു മാത്രമാണ് തന്റെ വെളിപ്പടുത്തലിലൂടെ ആഗ്രഹിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ, ആരോപണം പൂർണമായും തെറ്റാണെന്നാണ് കൺസർവേറ്റീവ് ചീഫ് വിപ്പ് മാർക് സ്പെൻസർ പ്രതികരിച്ചത്. തന്നെയാണ് നുസ്റത് ആരോപണത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ളതെന്നും അപകീർത്തി പരാമർശമായാണ് ഇതിനെ കരുതുന്നതെന്നും സ്പെൻസർ വ്യക്തമാക്കി.
ബോറിസ് ജോൺസൺ സർക്കാരിനെതിരെ പൊതുജനങ്ങളുടെ മനസ്സിൽ വലിയ രോഷമുണ്ട്, ഇത്തരമൊരു സാഹചര്യത്തിൽ നസ്രത്ത് ഘാനിയുടെ ആരോപണങ്ങൾ ജോൺസൺ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ മാർച്ചിൽ ആദ്യം വിഷയം ഉന്നയിച്ചപ്പോൾ ഔപചാരിക ആഭ്യന്തര അന്വേഷണത്തിന് വിധേയമാക്കാൻ നുസ്രത്ത് ഗനി വിസമ്മതിച്ചിരുന്നു. ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി മുമ്പ് ഇസ്ലാമോഫോബിയയുടെ ആരോപണങ്ങൾ നേരിട്ടിട്ടുണ്ടെന്നും മുസ്ലീങ്ങൾക്കെതിരായ വിവേചനത്തെക്കുറിച്ചുള്ള പരാതികൾ ഇതിന് മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും നുസ്രത്ത് ഗനി പറയുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..