NEWSToshmas KitchenWORLD

ദുബൈ എക്‌സ്‌പോ ആദ്യ പത്തുദിവസം പിന്നിട്ടു; മേള കാണാൻ ടിക്കറ്റെടുത്ത് നാല് ലക്ഷത്തിലേറെ പേർ; ആറുമാസം നീണ്ടുനിൽക്കുന്ന മഹാമേളയിൽ രണ്ടരക്കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ

ദുബൈ: ദുബൈ എക്‌സ്‌പോ ആദ്യ പത്തുദിവസം പിന്നിടുമ്പോൾ മേള കാണാൻ ടിക്കറ്റെടുത്ത് നാല് ലക്ഷത്തിലേറെ പേർ. ഇതില്‍ മൂന്നിലൊന്നും വിദേശത്ത് നിന്നെത്തിയ സന്ദര്‍ശകരാണെന്ന് എക്‌സ്‌പോ അധികൃതര്‍.

175 രാജ്യങ്ങളിൽ നിന്ന് എത്തിയ 4,11,768 പേരാണ് ആദ്യ പത്തുദിവസം എക്‌സ്‌പോ കാണാന്‍ ടിക്കറ്റെടുത്തത് എക്‌സ്‌പോ അധികൃതര്‍ പറയുന്നു. മേളയുടെ ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. എക്‌സ്‌പോയുടെ ആദ്യ ആഴ്ച ഗംഭീര വിജയമാണെന്ന് അന്താരാഷ്ട്ര എക്‌സ്‌പോ സെക്രട്ടറി ജനറല്‍ ദിമിത്രി എസ്. കെര്‍കന്‍റസ് പറഞ്ഞു. ആദ്യ ദിവസങ്ങളിലെ സന്ദര്‍ശകരില്‍ മൂന്നിലൊന്ന് യു.എ.ഇക്ക് പുറത്തു നിന്ന് എത്തിച്ചേര്‍ന്നവരാണ്. ആറുമാസം നീണ്ടുനിൽക്കുന്ന മഹാമേളയിൽ രണ്ടരക്കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.

ദുബൈ എക്‌സ്‌പോയിലെ മെക്സിക്കൻ പവിലിയൻ കാഴ്ചയിലെ വ്യത്യസ്തതകൾ കണ്ട് സന്ദർശകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇരുന്നൂറോളം കരകൗശല വിദഗ്ധർ ചേർന്ന് നെയ്‌തെടുത്ത മനോഹര കലാസൃഷ്ടിയാണ് പവിലിയനെ നിറപ്പകിട്ടേറിയ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. മെക്സിക്കൻ സമൂഹത്തിലെ സ്ത്രീകളുടെ പ്രധാന പങ്ക് പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവിലിയൻ തയ്യാറാക്കിയിരിക്കുന്നത്. മെക്സിക്കൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആധികാരികത ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. മെക്സിക്കൻ പവിലിയന്റെ മുൻഭാഗം ജാലിസ്കോ മേഖലയിൽ നിന്നുള്ള 200 മെക്സിക്കൻ കരകൗശല വിദഗ്ധരാണ് നെയ്തത്. ‘ഈ കലാസൃഷ്ടി’ പരമ്പരാഗത രൂപകൽപ്പനയിലെ മെക്സിക്കൻ സ്ത്രീകളുടെ പങ്കിനെയും അവരുടെ കരവിരുതിന്റെ ഒരു പ്രതീകവുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close