KERALANEWS

കനത്ത മഴയിൽ താങ്ങായി വീണ്ടും മൽസ്യത്തൊഴിലാളികൾ; സംഘം ഏഴ് വള്ളങ്ങളിലായി പുലർച്ചെ പത്തനംതിട്ടയിലെത്തി

പത്തനംതിട്ട: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ മൽസ്യത്തൊഴിലാളികൾ എത്തി. ശക്തമായ മഴയിൽ കനത്ത നാശം ഉണ്ടായ പത്തനംതിട്ടയിലാണ് രക്ഷാപ്രവർത്തനത്തിനായി മൽസ്യത്തൊഴിലാളികൾ എത്തിയത്. കൊല്ലത്തു നിന്നുമുള്ള സംഘമാണ് എത്തിയിരിക്കുന്നത്.

ഏഴ് വള്ളങ്ങളിലായി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് സംഘം പുറപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെയാണ് ഇവർ പത്തനംതിട്ടയിലെത്തിയത്. മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവർത്തനം നടത്തുക. 2018 ലെ പ്രളയത്തെ അപേക്ഷിച്ച് വെള്ളക്കെട്ടുകൾ കുറവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

പത്തനംതിട്ടയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വരെ ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനം വിലക്കി. നിലയ്ക്കലിൽ എത്തിയവരെ തിരിച്ചയയ്ക്കുകയാണ്. ഇവർക്കായി ഇടത്താവള സൗകര്യം ഒരുക്കിയിട്ടുണ്ട്. തുലാമാസ പൂജകൾക്കായി ഇന്നലെയാണ് ശബരിമല തുറന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close