KERALANEWS

പേപ്പട്ടി ശല്യത്തിൽ പൊറുതി മുട്ടി ജനങ്ങൾ; കടിയേറ്റ് അഞ്ചുപേർ ആശുപത്രിയിൽ; പ്രകോപിതരായ നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു

കാഞ്ഞങ്ങാട് : കാസർഗോഡ് പരപ്പയിൽ പേപ്പട്ടി ശല്യത്തിൽ പൊറുതി മുട്ടി ജനങ്ങൾ. നാട്ടിലെ അഞ്ചു പേർക്ക് ആണ് പേപ്പട്ടിയുടെ കടിയേറ്റത്. പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായവരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആയിരുന്നു സംഭവം. ഇതിൽ പ്രകോപിതരായ നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു.

ഇതിന് മുമ്പും പല തവണ കാസർഗോഡിൽ പേപ്പട്ടി ജനങ്ങളിൽ പരിപ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുമ്പൊരിക്കൽ ഒമ്പതു വയസുകാരന്റെ കൈവിരൽ നായ കടിച്ചെടുത്തു. അന്നും നാലിൽ അധികം പേർക്കും പട്ടിയുടെ കടി ഏറ്റിരുന്നു. പ്രദേശത്തെ പേപ്പട്ടി ശല്യത്തിനെതിരെ ശക്തമായ നടപടിയെടുക്കമെന്ന് ആവശ്യം ഉയർന്നിരുവെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close