INDIANEWS

ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ അഞ്ച് നാവിക സേനാംഗങ്ങളെ കാണാതായി; ദുരന്തത്തിനിരയായത് പർവതാരോഹണത്തിനെത്തിയവർ

കുമൗൻ: ഉത്തരാഖണ്ഡിലുണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ച് നാവിക സേനാംഗങ്ങളെ കാണാതായി. കുമൗനിലെ മൗണ്ട് ത്രിശൂലിലാണ് അപകടമുണ്ടായത്. പർവതാരോഹക സംഘത്തിലുണ്ടായിരുന്ന നാവിക സേനാംഗങ്ങളെയാണ് കാണാതായിരിക്കുന്നത്.

കരസേനയും നാവിക സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. സെപ്റ്റംബർ മൂന്നിന് മുംബൈയിൽ നിന്ന് വന്ന പർവതാരോഹക സംഘത്തിലാണ് കാണാതായവർ ഉൾപെട്ടിരുന്നത്. പത്ത് പേരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. ദൗത്യത്തിന്റെ അവസാനഘട്ടത്തിലാണ് അപകടമുണ്ടാകുന്നത്. ആകെ ഇരുപത് പർവതാരോഹകരാണ് ദൗത്യത്തിന് എത്തിയിരുന്നത്.

അപകടത്തിൽ പെട്ട സംഘത്തിലെ അഞ്ച് പേർ സുരക്ഷിതരായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close