TECH

ബിഗ് ബില്യൺ ഡേയ്സ് 2021 ഒക്ടോബർ 7 മുതൽ 12 വരെ; സീസണിലെ ഏറ്റവും മികച്ച ഓഫറുകള്‍ എന്ന് കമ്പനി വാഗ്ദാനം

ലക്നൗ: ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2021 വിൽപ്പന തീയതികൾ പ്രഖ്യാപിച്ചു. വാർഷിക ഓൺലൈൻ വിൽപ്പന ഒക്ടോബർ 7 ന് ആരംഭിച്ച് ഒക്ടോബർ 12 വരെ തുടരും. കൂടാതെ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് 10 ശതമാനം വില്പന കിഴിവ് നൽകും. പേടിഎം ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായ ക്യാഷ്ബാക്കും ലഭിക്കും. സീസണിലെ ഏറ്റവും മികച്ച ഓഫറുകൾ ഉണ്ടായിരിക്കുമെന്നാണ് ഫ്ലിപ്കാർട്ടിന്റെ വാഗ്ദാനം.

മോട്ടറോള, ഓപ്പോ, പോക്കോ, റിയൽമി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ സ്മാർട്ട്ഫോണുകൾ ബിഗ് ബില്യൺ ഡെയ്സ് സെയിലിൽ പുറത്തിറക്കുമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു. റിയൽമി അവരുടെ നാർസോ 50 സീരീസ് ഈ മാസം 24-ാം തിയതി ലോഞ്ച് ചെയ്യാനിരിക്കുകയാണ്. സാംസങ് എം52 ന്റെ ലോഞ്ചിങ് 28-ാം തിയതിയുമാണ്.

ഇതിനു പുറമെ ഫോണുകളിൽ വലിയ ഓഫറുകളും ഉണ്ടായിരിക്കും. മോട്ടറോളയുടെ ജി 60 മോഡലിന് 2000 രൂപയാണ് കിഴിവ്. 17,999 രൂപയുടെ സ്മാർട്ട്ഫോൺ 15,999 രൂപയ്ക്ക് ലഭിക്കും. 108 എംപി ട്രിപ്പിൾ റിയർ ക്യാമറ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി സോസി പ്രൊസസർ, 6000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

പോക്കോ എക്സ് 3 പ്രോ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 16,999 രൂപയ്ക്ക് ലഭിക്കും. ഇൻഫിനിക്സ് ഹോട്ട് 10 എസിന്റെ വില 9,499 ആണ്. 6000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിനുള്ളത്. ഇതിന് പുറമെ ഗുഗിൾ പിക്സൽ 4എ, സാംസങ് ഗ്യാലക്സി എഫ് 62 എന്നീ സ്മാർട്ട്ഫോണുകൾക്കും വിലക്കുറവുണ്ടായിരിക്കും.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2021 വിൽപ്പന തീയതികൾ ഇപ്പോൾ ialദ്യോഗികമായി, 6 ദിവസത്തെ ഇവന്റ് ഒക്ടോബർ 7 ന് തത്സമയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close