NEWSTECH

ബിഗ് ബില്യണ്‍ ഡേയ്സിന് ശേഷം പുത്തൻ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട്; ബിഗ് ദിവാലി സെയില്‍ ഓഫറുകള്‍ ഒക്ടോബര്‍ 17 മുതല്‍ 23 വരെ; ഇനി നമുക്ക് വേണ്ടതെല്ലാം ഓഫറിൽ വാങ്ങാം

ബിഗ് ബില്യണ്‍ ഡേയ്സ് ഓഫറുകള്‍ക്ക് ശേഷം ഇതാ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ബിഗ് ദിവാലി സെയില്‍ ഓഫറുകള്‍ വരുന്നു. ബിഗ് ബില്യണ്‍ ഡേയ്സിൽ ഓഫറുകളുടെ മഴയായിരുന്നു. എന്നാൽ ഒരു ആഴ്ച നീണ്ടുനിന്നിരുന്ന ഓഫറുകള്‍ ഒക്ടോബര്‍ 10ന് അവസാനിച്ചു. ഇനി വരാനിരിക്കുന്നത് ബിഗ് ദിവാലി സെയില്‍ ഓഫറുകളാണ്.

ബിഗ് ദിവാലി സെയിലിൽ സ്മാര്‍ട്ട് ഫോണുകള്‍ ,ലാപ്ടോപ്പുകള്‍ ,ടെലിവിഷനുകള്‍ ,മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾക്കുമാണ് കൂടുതൽ ഓഫറുകൾ ഉണ്ടാവുക. ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് ഓഫറുകളില്‍ ലഭിച്ചതുപോലെ തന്നെ ബാങ്ക് ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദിവാലി സെയില്‍ ഓഫറുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്. അതുപോലെ തന്നെ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ,ക്രെഡിറ്റ് കാര്‍ഡ് ക്യാഷ് ബാക്ക് ,എക്സ്ചേഞ്ച് ഓഫറുകള്‍ ,നോ കോസ്റ്റ് EMI എന്നിവയിലൂടെ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കും.

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദിവാലി സെയില്‍ ഓഫറുകള്‍ ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 വരെയാണ് നടക്കുന്നത് .ഒരു ദിവസ്സം മുന്‍പേ തന്നെ ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിച്ചുതുടങ്ങുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. ബിഗ് ദിവാലി സെയിലാണ് പല കമ്പനികളുടെയും പുത്തൻ സാമാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close