KERALANEWS

തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിൽ; ഒരു വീട് പൂർണമായി തകർന്നു നിരവധി വീടുകൾക്ക് കേടുപാടുകൾ

തിരുവനന്തപുരം: മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ. ഒരു വീട് പൂർണമായി തകരുകയും നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് രാവിലെ മുതൽക്ക് ജില്ലയിൽ മഴയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് മഴ ശക്തമായതിനെ തുടർന്നാണ് മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. 10ലധികം വീടുകളും ഒരു അങ്കൻവാടിയും ഭാഗികമായി തകർന്നു. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ഇന്നലെ കാവാലി അടക്കം ഉരുൾ പൊട്ടലുണ്ടായ ഇടങ്ങളിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി മഴ പെയ്‌തെങ്കിലും പിന്നീട് മഴ ശമിച്ചിരുന്നു. നിലവിൽ കോട്ടയത്ത് 45 ക്യാംപുകളിലായി 800 ഓളം കുടുംബങ്ങളും 3000ത്തോളം ആളുകളും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്.

മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. കോട്ടയം ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. കൂട്ടിക്കലിൽ 11 പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യത. തീക്കോയിൽ എട്ട് ഇടത്തും തലനാടിൽ ഏഴ് ഇടത്തുമാണ് അപകട സാധ്യത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close