NEWSTrendingWORLD

‘ അന്യഗ്രഹജീവികളെ കാണാൻ ഏരിയ 51ലേക്ക് പറക്കണം’ ; വിമാനം മോഷ്ടിക്കാൻ ലാസ് വെഗാസിലെ മക്കാരൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിക്രമിച്ചു കടന്നു; പിന്നീട് നടന്നത്..

വാണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കയാണ് കുപ്രസിദ്ധമായ ഏരിയ 51. മുമ്പുള്ളത് പോലം ഇക്കുറി അന്യ​ഗ്രഹജീവിയെ കണ്ടത് കൊണ്ടല്ല, ഒരു മനുഷ്യനെ കണ്ടതി​ന്റെ പേരിലാണ് ഈ പ്രദേശം വാർത്തകളിൽ നിറയുന്നത്.

ലാസ് വെഗാസിലെ മക്കാരൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ സുരക്ഷാ ഏർപ്പെടുത്തിയിരിക്കുന്ന പാതയിലൂടെ കാർ ഓടിച്ചുകൊണ്ട് ഒരാൾ സംരക്ഷിത മേഖലയിലേക്ക് അതിക്രമിച്ചു കയറി. വിമാനത്താവളത്തിന്റെ അകത്തും പുറത്തുമുള്ള സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്ന് ഹാൻകോക്ക് തന്റെ വാഹനം, പാർക്ക് ചെയ്ത വിമാനത്തിനു സമീപത്ത് കൊണ്ടുപോയി നിർത്തുകയായിരുന്നു.

ഈ കാഴ്ച കണ്ട് സ്ഥലത്തെത്തിയഅറ്റ്‌ലാന്റിക് ഏവിഷേയൻ ജീവനക്കാരനെ ഹാൻകോക്ക് ഭീഷണിപ്പെടുത്തി. തന്റെ കൈയിൽ ബോംബ് ഉണ്ടെന്നും ഈ സ്ഥലം തകർക്കാൻ പോകുകയാണെന്നും അയാൾ പറഞ്ഞു. തുടർന്ന്ഒരു കോമാളിയുടെ മുഖംമൂടി ധരിച്ചുകൊണ്ട് അയാൾ കാർ ഓടിച്ചുപോയി. കാർ നിരവധി വിമാനങ്ങളിൽ കൊണ്ടു ചെന്നിടിക്കുകയും വിമാനഗതാഗതത്തെ സാരമായി തടസപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് അക്രമിയെ പോലീസ് പിടികൂടിയത്. ഒരു വിമാനം മോഷ്ടിക്കാനും അതിൽഅന്യഗ്രഹജീവികളെ കാണാൻ ഏരിയ 51ലേക്ക് പറക്കാനുമായിരുന്നു തന്റെ പദ്ധതി എന്നാണ് ഹാൻകോക്ക് പോലീസിനോട് വെളിപ്പെടുത്തിയത്. പോലീസ് ഇയാളുടെ കാർ പരിശോധിച്ചപ്പോൾ, ഒരു മരപ്പലകയ്‌ക്കൊപ്പം ഒരു ഹെവി-ഗേജ് വയറിംഗ് ഉപകരണവും കണ്ടെത്തിയിട്ടുണ്ട്.

അന്യഗ്രഹജീവികളെ കാണാൻ ഏരിയ 51 ലേക്ക് പറക്കണമെന്ന് ഹാൻകോക്ക് തന്നെ പിടികൂടിയ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. അതേസമയം, സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം തകർന്ന സുരക്ഷാ വേലികൾ പൂർണമായും പഴയപടിയാക്കിയെന്ന് വിമാനത്താവളത്തിന്റെ പബ്ലിക് ഡാറ്റ അഡ്മിനിസ്റ്റർ ജോ രാജ്‌ചെൽ പറഞ്ഞു. ”സാഹചര്യത്തോട് ഉചിതമായി പ്രതികരിക്കുകയും വിമാനത്താവളത്തിലുണ്ടായിരുന്ന എല്ലാവരെയും സംരക്ഷിക്കുകയും ചെയ്ത ജീവനക്കാർക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു”, ജോ കൂട്ടിച്ചേർത്തു.

ഏരിയ 51ലേക്ക് പോകാനും അന്യഗ്രഹജീവികളെ കാണാനുമുള്ള ഒരു തമാശ ഇവന്റ് രണ്ട് വർഷം മുമ്പാണ് ഫേസ്ബുക്കിൽ വൈറലായത്. 2 ലക്ഷത്തിലധികം ആളുകളാണ് ആ ഇവന്റിന്റെ ഇൻവിറ്റേഷനോട് പ്രതികരിച്ചത്.

അതേസമയം, 10 ദിവസങ്ങൾക്ക് മുമ്പ്, നെതർലാൻഡ്സിൽ നിന്നുള്ള ഒരു യൂട്യൂബറെയും മറ്റ് രണ്ട് പേരെയും ഏരിയ 51ൽ നിന്ന് ഏകദേശം 5 മൈൽ മാത്രം അകലെ നിയന്ത്രിത മേഖലയ്ക്കുള്ളിൽ വെച്ച് അറസ്റ്റ് ചെയ്യുകയും അതിക്രമിച്ചു കടന്നതിന് കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close