SPORTS

“പാത ബുദ്ധിമുട്ടാകുമ്പോൾ, യാത്രയുടെ ഓരോ ഘട്ടവും ആഘോഷിക്കൂ”; ആശുപത്രി വിട്ട സന്തോഷം അറിയിച്ച് പെലെ

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സെപ്റ്റംബർ 4 ന് അദ്ദേഹത്തിന്റെ വൻകുടലിൽ നിന്ന് ഒരു ട്യൂമർ നീക്കം ചെയ്യുകയും ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങളോളം അദ്ദേഹം തുടർ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ തുടരുകയായിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രി വിട്ടെങ്കിലും കീമോതെറാപ്പി തുടരുമെന്ന് മെഡിക്കൽ ടീം അറിയിച്ചു.

“പാത ബുദ്ധിമുട്ടാകുമ്പോൾ, യാത്രയുടെ ഓരോ ഘട്ടവും ആഘോഷിക്കൂ, നിങ്ങളുടെ സന്തോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എനിക്ക് ഇനി ചാടാൻ കഴിയില്ല എന്നത് ശരിയാണ്, എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഞാൻ പതിവിലും ഊർജ്ജസ്വലനാണ്” – അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“വീട്ടിൽ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റൽ ടീമിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അകലെ നിന്ന്, സ്നേഹസന്ദേശങ്ങളാൽ എന്റെ ജീവിതം സമ്പൂർണ്ണമാക്കിയ നിങ്ങൾക്കെല്ലാവർക്കും നന്ദി” പെലെ കൂട്ടിച്ചേർത്തു.

ഒരു കളിയിൽ ഒരു ഗോൾ എന്ന ശരാശരിയിൽ ആയിരുന്നു പെലെ ഓരോ മത്സരത്തിലും ഇറങ്ങിയത്. എതിരാളികളെ കീഴടക്കുന്നതിൽ മാത്രമല്ല ഇരു കാലുകൾ കൊണ്ടും പന്ത് അടിക്കുന്നതിൽ സമർത്ഥനായിരുന്നു അദ്ദേഹം.ഒരു മുന്നേറ്റക്കാരൻ എന്ന നിലയിൽ തന്നെ ഡ്രിബ്ലിംഗിലൂടെ എതിരാളികളെ കിടക്കുമായിരുന്നു അദ്ദേഹം.

ഫുട്ബോളിലെ മികച്ച നേട്ടങ്ങൾക്കും ദരിദ്രരുടെ സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന നയങ്ങളെ പരസ്യമായി പിന്തുണച്ചതിനും ദേശീയ നായകനായി അദ്ദേഹം പ്രശംസിക്കപ്പെടുന്നു. അദ്ദേഹത്തിൻറെ കരിയറിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബ്രസീലിനു വേണ്ടി അന്താരാഷ്ട്ര ഫുട്ബോളിൽ 92 മത്സരങ്ങൾ കളിച്ച പെലെ 77 ഗോളുകൾ നേടി. സാന്റോസ്, ന്യൂയോർക്ക് കോസ്മോസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി 560 മത്സരങ്ങൾ കളിച്ച അദ്ദേഹം 541 ഗോളുകൾ നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close