KERALANEWS

മരം കൊള്ളയുടെ പൂർണ്ണ ഉത്തരവാദിത്തം റവന്യു വകുപ്പിന്; റിപ്പോർട്ട് സമർപ്പിച്ച് വനം വകുപ്പ്

കോഴിക്കോട്: മരം കൊള്ളയുടെ മുഴുവൻ കുറ്റവും ഉത്തരവാദിത്വവും റവന്യു വകുപ്പിന്റെ മേൽ ആരോപിച്ച് വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. റവന്യുവിന്റെ പക്ഷത്തു നിന്നുണ്ടായ വിവാദ ഉത്തരവും, തുടർന്ന് തഹസിൽദാർമാരുടെ നിർദ്ദേശങ്ങളും അനുവാദങ്ങളുമാണ് മരം കൊള്ളയുടെ പ്രധാന കാണമെന്നാണ് വനം വിജിലൻസ് സംഘം അന്വേഷണം നടത്തി കണ്ടെത്തി സമർപ്പിച്ചിരിക്കുന്നത്.

വനം വിജിലൻസ് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് വിവാരാവകാശ നിയമപ്രകാരം പുറത്ത് വന്നിരിക്കുന്നത്. 2248 തേക്ക് മരങ്ങളും 171 ഈട്ടി മരങ്ങളും അനധികൃതമായി മുറിച്ചു മാറ്റപ്പെട്ടിട്ടുള്ളതായിയാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. റവന്യു അധികൃതർ നൽകിയ ബാധ്യതാ രഹിത സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് മരങ്ങൾ മുറിച്ചത് എന്ന് സൂചിപ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close