NEWSVIDEOS

ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം അമ്മയുടെ അടുത്തേക്ക്; വനസംഘത്തെ വിശ്വസിച്ചുള്ള ആനക്കുട്ടിയുടെ യാത്ര വൈറലാവുന്നു; വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു കുട്ടിയാനയുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വീഡിയോ. തന്റെ അമ്മയിൽ നിന്നും ഒറ്റപ്പെട്ട് അപകടത്തിൽപെട്ട കുട്ടിയാനയെ രക്ഷിച്ച് അതിന്റെ അമ്മയുടെ അടുക്കൽ എത്തിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുധാ രാമനാണ് സംഭവം ട്വിറ്റ് ചെയ്തിരിക്കുന്നത്.

ട്വിറ്റ് അനുസരിച്ച്, തമിഴ്‌നാട്ടിലെ വനസംഘമാണ് പരിക്കേറ്റ ആനക്കുട്ടിയെ കണ്ടെത്തുകയും രക്ഷിക്കുകയും ചെയ്തത്. ശേഷം ആനക്കുട്ടിയെ തന്റെ അമ്മയുടെ അടുത്തേക്ക് അവർ കൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്. 45 സെക്കൻഡ് മാത്രമുള്ള വീഡിയോ പക്ഷെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കും. വളരെ സുഖമായി വനസംഘത്തോടൊപ്പം ആനക്കുട്ടി നടന്നുപോകുന്നത് മനോഹരമായ കാഴ്ചയാണ്.

തമിഴ്നാട്ടിലെ ഫോറസ്റ്റർ ടീമിന്റെ Z+ സെക്യൂരിറ്റിയോടെ അമ്മയോട് ഒത്തുചേരാൻ ഈ ചെറിയ ആനക്കുട്ടി സന്തോഷത്തോടെ നടക്കുന്നു എന്നാണ് സുധാ രാമൻ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നിരവധിപേരാണ് വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. വീഡിയോയിലെ പ്രധാന അത്ഭുതം എന്തെന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരിലുള്ള ആനക്കുട്ടിയുടെ വിശ്വാസമാണ്. വളരെ വിശ്വാസത്തോടെയും ഉത്സാഹത്തോടെയുമാണ് ആനക്കുട്ടി അവരോടൊപ്പം യാത്ര ചെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close