KERALANEWSTop News

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണത്തിന് ഇന്ന് തുടക്കം കുറിക്കും; ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും; മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും

തിരുവനന്തപുരം: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണത്തിന് തുടക്കം കുറിക്കുന്ന പരിപാടി ഇന്ന് തുടക്കം കുറിക്കും. വൈകുന്നേരം നാല് മണിക്ക് കളിപ്പാന്‍കുളം സമദര്‍ശിനി ഗ്രന്ഥശാലയില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. .

വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും. 18നും 40നും ഇടയിലുള്ള യുവതികളുടെ ക്ഷേമം ഉറപ്പാക്കാനാണ് കുടുംബശ്രീക്കു കീഴിൽ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. നിലവിൽ 45ലക്ഷത്തിലേറെ വനിതകൾ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളാണ്. ഇവരിൽ 18നും 40നും ഇടയിൽ പ്രായമുളളവർ വെറും 10ശതമാനം മാത്രമിാണുള്ളത്.

നിലവിൽ കുടുംബശ്രീയിൽ അംഗത്വം ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം എന്ന നിബന്ധയുള്ളതിനാൽ മുതിർന്നവരാണ് കൂടുതലായി അംഗങ്ങളാകുന്നത്. ഈ പോരായ്മ പരിഹരിച്ച് എല്ലാ സ്ത്രീകൾക്കും കുടുംബശ്രീയുടെ സഹായം ലഭ്യമാക്കണം. ഇന്ന് മുതൽ സംസ്ഥാനത്ത് പുതിയ ഗ്രൂപ്പുകളുടെ രൂപീകരണം ആരംഭിക്കും. വാർഡുതലത്തിൽ എ.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് രൂപീകരണം. ഒരു വാർഡിൽ ഒരു ഗ്രൂപ്പു വീതം 20,000 ഗ്രൂപ്പുകളെങ്കിലും രൂപീകരിക്കുകയാണ് ലക്ഷ്യം. പരമാവധി 50 പേർക്ക് ഒരു ഗ്രൂപ്പിൽ അംഗമാകാം. കൂടുതൽ പേർ മുന്നോട്ടു വരുന്ന മുറയ്ക്ക് ഒരു വാർഡിൽ ഒന്നിലധികം ഗ്രൂപ്പുകൾ രൂപീകരിക്കും. കുടുബശ്രീക്കു സമാനമായി എല്ലാ പദ്ധതികളും ആനുകൂല്യങ്ങളും ഗ്രൂപ്പിനും ലഭ്യമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close