NEWSWORLD

ജോലിയിൽ നിന്നും പിരിച്ചുവിട്ടു; തുച്ഛമായ ശമ്പളവും; വസ്ത്രം ഉപേക്ഷിച്ച് പ്രതിഷേധവുമായി ഫ്ലൈറ്റ് ജീവനക്കാർ

റോം: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഇറ്റലിയിലെ മുൻ ഫ്ലൈറ്റ് അറ്റന്റർമാർ. ഇറ്റലിയുടെ പുതിയ ദേശീയ എയർലൈൻ ആയ ഐടിഎ എയർവേസിലെ നടപടി ക്രമങ്ങൾക്കെതിരെയാണ് സ്വന്തം വസ്ത്രം ഉപേക്ഷിച്ച് മുൻ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്.

ചെരിപ്പിടാതെ റോമിലെ ടൗൺ ഹാളായ കാംപിഡോഗ്ലിയോയ്‌ക്ക് മുന്നിൽ എത്തിയ വനിതാ ജീവനക്കാരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. അമ്പത് വനിതാ ജീവനക്കാർ ഇതിൽ പങ്കെടുത്തു. നിശബ്ദരായി എത്തിയ ഇവർ അണിഞ്ഞിരുന്ന യൂണിഫോമുകൾ അഴിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. തുടർന്ന് ‘വി ആർ അലിട്ടേലിയ’ എന്ന മുദ്രാവാക്യം ഉയർത്തി ചൊല്ലുകയായിരുന്നു.

ഇറ്റലിയുടെ പുരാതന എയർലൈനാണ് അലിട്ടേലിയ. എന്നാൽ ഒക്ടോബർ 14 ന് എയർലൈൻ പരക്കം നിർത്തുകയായിരുന്നു. സാമ്പത്തികബാദ്ധ്യതയാണ് കാരണം. ഇതിനെ തുടർന്ന് ഐടിഎ സർവ്വീസ് ഒക്ടോബർ 15 മുതൽ ആരംഭിച്ചു. എന്നാൽ ഐടിഎ എയർലൈൻസിൽ ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ് നൽകിവരുന്നത്. മാത്രമല്ല, അലിട്ടേലിയയിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇതിനെ തുടർന്നാണ് വനിതാ ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് വർഷത്തേക്കെങ്കിലും ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യം ഉയരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close