KERALANEWS

കുട്ടികളുൾപ്പടെ നാല്പത്തിയൊന്നോളം മലയാളികൾ കാബൂളിൽ കുടുങ്ങി കിടക്കുന്നു ; കേന്ദ്രം ഇടപെടാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

തിരുവനന്തപുരം : താലിബാൻ അധിനിവേശ കാബൂളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ നാല്പത്തിയൊന്നോളം പേർ കുടുങ്ങി കിടക്കുന്ന വിവരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരള സർക്കാർ. അവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് കേരളം അഭ്യർഥിച്ചു.

കേരളത്തിന് പുറത്തുള്ള മലയാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച നോർക്ക ഡിപാർട്മെന്റിൽ കഴിഞ്ഞ ദിവസം അഫ്ഗാനിൽ നിന്നുള്ള ഒരുപാട് ഫോൺ വിളികൾ വന്നു. ഇതിനെത്തുടർന്ന് അവിടുള്ള മലയാളികളുടെ ദുരവസ്ഥ വിവരിച്ച് സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും നോർക്കയുടെ സി. ഇ. ഒയും പ്രത്യേക കത്തുകൾ വിദേശ കാര്യ മന്ത്രാലയത്തിന് കൈമാറി. മലയാളികളുടെ ജീവനുമുന്നിൽ വലിയ വെല്ലുവിളിയാണ് നിലനിൽക്കുന്നതെന്നും കത്തിൽ പറയുന്നുണ്ട്.

നോർക്കക്ക് കിട്ടിയ വിവരപ്രകാരം പലരുടെയും പാസ്പോർട്ടും പ്രധാന രേഖകളും താലിബാൻ കൈകലാക്കുകയാണ്. ഇതിനാൽ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close