KERALANEWSTrending

പഞ്ചരത്നങ്ങളുടെ കൂട്ടിൽ പുതിയൊരു കുഞ്ഞിക്കിളി കൂടി; രമാദേവിയ്ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങൾ…

ഒറ്റപ്രസവത്തിൽ പിറന്ന പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അംഗമെത്തി. നിമിഷങ്ങളുടെ ഇടവേളയിൽ ജനിച്ച അഞ്ച് മക്കളിൽ ഉത്രയും, ഉത്രജയും,ഉത്തരയും, ഉത്തമയും കഴിഞ്ഞ വർഷം വിവാഹിതരായിരുന്നു. പഞ്ചരത്നങ്ങളിൽ മൂന്നാമത്തെയാൾ ഉത്തര കഴിഞ്ഞ ദിവസം അമ്മയായി.

കാൽനൂറ്റാണ്ടോളം കരുതലും സനേഹത്തണലും ഒരുക്കിയ രമാദേവിയ്ക്ക് മുത്തശ്ശിയായതിൻറെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷത്തിലാണ്. കുഞ്ഞ് ധാർമ്മികിൻറെ വരവ് ആഘോഷമാക്കുകയാണ് തിരുവനന്തപുരം പോത്തൻകോട്ടെ പഞ്ചരത്നങ്ങളുടെ കുടുംബം. ഏക മകൻ ഉത്രജൻ വിദേശത്ത് ജോലിയിലാണ്.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിക്കും ഒറ്റപ്രസവത്തിൽ അഞ്ച് മക്കൾ ജനിച്ചത്. വളരെ കഷ്ടപ്പാട് സഹിച്ചാണ് ഇവർ ഈ കുട്ടികളെ വളർത്തിയത്. കുട്ടികൾക്ക് 10 വയസ്സ് ആകുന്നതിനു മുന്നേയുള്ള കുമാറിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ തളർത്തി, അതുകൊണ്ടും അവസാനിച്ചില്ല വിധിയുടെ ക്രൂരത അവരെ പിന്നെയും പരീക്ഷിച്ചു. രമാദേവി ഹൃദ്രോഗി ആകുന്നു. ഫേസ് മേക്കറുടെ സഹായത്തോടെയാണ് രമാദേവി ഇപ്പോൾ ജീവിക്കുന്നത്.

സഹകരണ ബാങ്കിലെ ഒരു ചെറിയ ജോലി ചെയ്താണ് രമാദേവി അഞ്ച് മക്കളേയും വളർത്തി ഈ നിലയിൽ എത്തിച്ചത്. മക്കളെ പഠിപ്പിച്ച് വിദേശത്ത് ജോലി ചെയ്യിക്കാൻ പ്രാപ്തരാക്കി, മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചു കൊടുത്തു ഇന്നിപ്പോൾ രമാദേവി ഒരു മുത്തശ്ശിയായ സന്തോഷത്തിലാണ്.

കഴിഞ്ഞവർഷം ഒക്ടോബറിൽ ഗുരുവായൂരിൽ വച്ചാണ് അഞ്ചുപേരിൽ മൂന്ന് പേരുടേയും വിവാഹം കഴിഞ്ഞത്. അന്ന് തന്നെയായിരുന്നു ഉത്തരയുടെയും വിവാഹം. മസ്കറ്റിൽ ഹോട്ടൽ മാനേജർ ആയി ജോലി ചെയ്യുന്ന ആയുർ സ്വദേശി അജിത്കുമാർ ആണ് ഉത്രയെ വിവാഹം ചെയ്തത്. അനസ്തേഷ്യ ടെക്നീഷ്യനായ ഉത്തരയെ മസ്കറ്റിൽ അക്കൗണ്ടന്റ് ആയ ജി വിനീതും താലികെട്ടി. പിതാവില്ലാത്ത കുറവ് നികത്തി ഉത്രജൻ ആണ് മൂന്നു സഹോദരിമാരെയും കൈപിടിച്ച് അയച്ചത്. ജനിച്ച ദിവസം ഒന്നായതുകൊണ്ട് അവരുടെ ചോറൂണും, സ്കൂളിൽ ചേർക്കുന്നതും, പ്ലസ്ടുവും, എസ്എസ്എൽസി എന്തിന് വോട്ട് ചെയ്യുന്നത് പോലും ഒരുമിച്ചായിരുന്നു. ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ പഞ്ചരത്നങ്ങളുടെ വളർച്ച കണ്ടുവന്ന മലയാളികൾക്ക് ഉത്തര ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത വളരെ സന്തോഷം നൽകുന്നതാണ്.മക്കൾ വളർന്നതും,ഒരുമിച്ച് എസ്എസ്എൽഎസി എഴുതിയതും, പഠനം പൂർത്തിയാക്കി ജോലി നേടിയതും , കഴിഞ്ഞ വർഷം ഗുരുവായൂർ നടയിൽ വിവാഹിതരായതും മലയാളി സ്നേഹത്തോടെ സന്തോഷത്തോടെ കണ്ടറിഞ്ഞതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close