KERALANEWS

സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗട്ട് സൃഷ്‌ടിച്ച്‌ സ്ത്രീകളിലിൽ നിന്നും പണം തട്ടിപ്പ്; യുവാവ് അറസ്റ്റിൽ; തട്ടിപ്പ് നടത്തിയത് സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ്

നെ​ടു​ങ്ക​ണ്ടം: സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി സ്ത്രീകളെ കബിളിപ്പിച്ച വ്യക്തി പിടിയിൽ. വീ​ട്ട​മ്മ​മാ​രെ​യും പെ​ൺകു​ട്ടി​ക​ളെ​യും കെ​ണി​യി​ൽ​പെ​ടു​ത്തി പ​ണം ത​ട്ടി​യ കേസിലാണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ യുവാവ് അറസ്റ്റിലായത്. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ൽ നിന്നാണ് യുവാവിനെ​ അ​റ​സ്​​റ്റ്​ ചെയ്തത്. കൊ​ല്ലം ശൂ​ര​നാ​ട് സ്വ​​ദേ​ശി ര​ഞ്​​ജി​ത്ത് ആ​ർ. പി​ള്ളൈ​യാ​ണ്​ (29) അ​റ​സ്​​റ്റി​ലാ​യ​ത്.

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി​യാ​യ 17കാ​രി​യു​ടെ പ​രാ​തി​യി​ലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞാ​യി​രു​ന്നു ഇയാൾ ത​ട്ടി​പ്പ് നടത്തിയത്. ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലും അ​ജ​യ്. ആ​ർ എ​ന്ന പേ​രി​ൽ അ​ക്കൗ​ണ്ട് തുടങ്ങുകയും, ശേ​ഷം ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോം ധ​രി​ച്ച യു​വാ​ക്ക​ളു​ടെ ആ​ക​ർഷ​ക ചി​ത്ര​ങ്ങ​ൾ പ്രൊ​ഫൈ​ൽ ചിത്രമാക്കുകയും ചെയ്യുകയായിരുന്നു. ഇങ്ങനെ ആണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്.

2018 ൽ പ​ട്ടാ​ള​ക്കാ​ര​നാ​യ ഭാ​ര്യ സ​ഹോ​ദ​ര​നൊ​പ്പം ര​ഞ്​​ജി​ത്ത് പു​ണെ​യി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ കാ​ൻ​റീ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. പി​ന്നീ​ട് കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി പെ​യി​ൻ​റി​ങ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പെ​ൺകു​ട്ടി​ക​ളെ​യും വീ​ട്ട​മ്മ​മാ​രെ​യും ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. വ്യാ​ജ​ അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ ഫ്ര​ണ്ട് റി​ക്വ​സ്​​റ്റ്​ അയക്കുകയും തുടർന്ന് വീ​ട്ട​മ്മ​മാ​രു​മാ​യും വി​ദ്യാ​ർഥി​നി​ക​ളു​മാ​യും സൗ​ഹൃ​ദം സ്ഥാ​പി​ക്കുകായും ചെയ്യും. പിന്നീട് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ് എന്ന് പോലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close