KERALANEWS

എസ്ബിഐയുടെ പേരില്‍ വീണ്ടും തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 20000 രൂപ; തട്ടിപ്പിന് തുടക്കം അക്കൗണ്ട് പ്രവര്‍ത്തന രഹിതമായെക്കുമെന്നുള്ള മെസ്സേജിൽ

തിരുവനന്തപുരം: എസ്ബിഐയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. എസ്ബിഐയുടെ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് പണം തട്ടുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 20000 രൂപ. സമാനമായ നിരവധി പരാതികളാണ് ദിവസേന സൈബര്‍ പൊലീസിന് ലഭിക്കുന്നത്.

അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകാതിരിക്കാന്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ കൈമാറണമെന്ന വ്യാജ നിർദേശത്തോടെയാണ് ഇക്കൂട്ടർ പണം തട്ടുന്നത്. 20000 രൂപ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിനി ​ഗീത എസ്.ബി.ഐയുടെ ആല്‍ത്തറ ശാഖയിലെത്തിയാണ് പരാതിപ്പെട്ടത്. പണം തിരിച്ചുകിട്ടുമോയെന്ന് ചോദിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി. ഒ.ടി.പി നല്‍കാതെ പണം പോയാല്‍ ബാങ്കിന് ഉത്തരവാദിത്വമുണ്ട് എന്ന് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ ഉള്ളപ്പോഴാണിത്.

തട്ടിപ്പിന് തുടക്കം നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായെന്നും എത്രയും വേഗം കെവൈസി വിവരങ്ങള്‍ നല്‍കണമെന്ന മെസേജിലാണ്. ഈ മെസേജില്‍ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോകുന്നത് എസ്.ബി.ഐയുടേതിന് സമാനമായ വെബ്‌സൈറ്റിലേക്കാണ്. ചോദിക്കുന്ന വിവരങ്ങള്‍ കൊടുത്താല്‍ ഒടിപി പോലും നല്‍കാതെ അക്കൗണ്ടില്‍ നിന്ന് പണം പോകും. പണം നഷ്ടമായ ശേഷമുള്ള കേസിലും അന്വേഷണത്തിലൊന്നും കാര്യമില്ലെന്നാണ് ഇതുവരെ പണം നഷ്ടമായവരുടെ അനുഭവം. അതിനാൽ പ്രാഥമികമായി ഒരു മുന്‍കരുതലെടുക്കാം. ബാങ്കിന്റെ പേരിലല്ലാതെ ഏതെങ്കിലും നമ്പരുകളില്‍ നിന്ന് വരുന്ന ഇത്തരം സന്ദേശങ്ങളെ അവഗണിക്കുക. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close