KERALANEWS

അ​പൂ​ര്‍വ ര​ത്‌​ന​ങ്ങ​ളും സ്വ​ര്‍ണ​ങ്ങ​ളും വിൽക്കാനുണ്ടെന്ന പേരിൽ തട്ടിപ്പ്; സംഘം കൈക്കലാക്കിയത് 42 ലക്ഷം

ശ്രീ​ക​ണ്​​ഠ​പു​രം: അ​പൂ​ര്‍വ ര​ത്‌​ന​ങ്ങ​ളും സ്വ​ര്‍ണ​ങ്ങ​ളും വിൽക്കാനുണ്ടെന്ന പേരിൽ ജോസഫിന്റെ കൈയ്യിൽ നിന്ന് തട്ടിയത് 42,50,000 രൂ​പ. സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ക്കെ​തി​രെ ശ്രീ​ക​ണ്​​ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

ശ്രീ​ക​ണ്​​ഠ​പു​ര​ത്തെ മു​ഹ​മ്മ​ദ​ലി എ​ന്ന​യാ​ളു​ടെ 450 ഗ്രാം ​തൂ​ക്കം വ​രു​ന്ന ര​ത്‌​ന​ങ്ങ​ളും മ​റ്റ് സ്വ​ര്‍ണ​ങ്ങ​ളും വി​ല്‍ക്കാ​നു​ണ്ട് എന്ന് പറഞ്ഞാണ് തട്ടിപ്പ് സം​ഘം ഡെ​ന്നീ​സ് ജോ​സ​ഫി​നെ സ​മീ​പി​ച്ച​ത്. ആ​ഭ​ര​ണ​ങ്ങ​ളും സ്വർണ്ണവും പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്​​ധ​നെ യു.​കെ​യി​ല്‍ ​നി​ന്ന് കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് പറഞ്ഞ് 2019 ഒ​ക്‌​ടോ​ബ​ര്‍ 31ന് 50,000 രൂപ കൈക്കലാക്കി. പിന്നീട് പല തവണകളായി ഗൂ​ഗിൾ പേ വഴി പണം വേടിച്ചിട്ടുണ്ട്. അവസാനമായി ക​ണ്ണൂ​ര്‍ സി​റ്റി സെന്‍റ​റി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ല്‍വെ​ച്ച്‌​ 12 ല​ക്ഷം രൂ​പ​ വേടിച്ച ശേഷം സംഘം കടന്നുകളഞ്ഞു. ഫോ​ണ്‍ വി​ളി​ച്ചിട്ട് കിട്ടാതെ വന്നപ്പോഴാണ് സംശയം തോന്നി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

കോ​ട്ട​യം മീ​ന​ച്ചി​ലി​ലെ ക​ന​ക്കാ​രി മാ​ലേ​ല്‍ പ​റ​മ്ബി​ല്‍ ജെ​റി​ന്‍ വി. ​ജോ​സ് (45), ആ​ന്ധ്രാ​പ്ര​ദേ​ശ് അ​ന​ന്ത​പു​രി​ലെ നാ​യി​ഡു (40), കോ​ട്ട​യം തി​രു​വ​ഞ്ചൂ​രി​ലെ സി.​എ​സ്. ശ്രീ​നാ​ഥ് (35), കോ​ട്ട​യ​ത്തെ ജി​ജി​ന്‍ (45) എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് എ​സ്.​ഐ എ.​വി. ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള അ​ന്വേ​ഷ​ണ സംഘം കേ​സെ​ടു​ത്തിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close