KERALANEWS

ഓട്ടോക്കാർക്ക് ഓണസമ്മാനമായി സൗജന്യ ഇന്ധനം ; വ്യത്യസ്ത ഓണാഘോഷവുമായി ‘കനിവ്’

പുത്തൂർ : കൊല്ലം പുത്തൂരിൽ കോവിഡ് പ്രതിസന്ധി മൂലം ജീവിതം വഴിമുട്ടിയ ഓട്ടോക്കാർക്ക് ഓണസമ്മാനമായി സൗജന്യ ഇന്ധനം നൽകുന്നു. പുത്തൂർ കേന്ദ്രമായ ‘കനിവ് സൗഹൃദ കൂട്ടായ്മ’ ആണ് വേറിട്ട രീതിയിൽ ഓണാഘോഷം നടത്തുന്നത്. 300 രൂപയുടെ ഇന്ധനമാണ് സൗജന്യമായി നൽകുക.

‘സ്നേഹത്തുള്ളികൾ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി പുത്തൂർ ചന്തമുക്ക്, മണ്ഡപം സ്റ്റാന്റുകളിലെ ഓട്ടോകൾക്കാണ് സമ്മാനമായി ഇന്ധനം നൽകുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്ത ഇരുനൂറോളം ഓട്ടോകളിൽ നിന്ന് സമ്മാനർഹരെ നറുക്കിട്ടെടുക്കും. തിരഞ്ഞെടുക്കുന്ന രണ്ട് യാത്രക്കാർക്ക് സമ്മാനം നേടുന്ന ഓട്ടോകളിൽ ഇന്നോ നാളെയോ യാത്രാക്കൂലിയിൽ 50 രൂപ വീതം ഇളവും നൽകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close