Breaking NewsKERALANEWS

ഫ്രണ്ട്സ് ഓൺ റയിൽ @ സ്കൂൾ; കേരളത്തിന് മാതൃകയാകുന്ന വാട്സാപ്പ് കൂട്ടായ്മയുടെ കഥ ഇങ്ങനെ

കൊല്ലം: കോവിഡ് കാലത്തും നാടിന് തണലാകുകയാണ് ഫ്രണ്ട്സ് ഓൺ റയിൽ വാട്സാപ്പ് കൂട്ടായ്മ. ഒന്നര ലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങളാണ് ഫ്രണ്ട്സ് ഓൺ റയിൽ പ്രവർത്തകർ വിവിധ ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തത്. നോട്ടുബുക്ക്, പെൻസിൽ, ക്രയോൺസ് തുടങ്ങിയവയാണ് കൂട്ടായ്മ കുട്ടികൾക്കായി നൽകുന്നത്.

ബിരുദധാരിയാണോ? എസ്ബിഐയിൽ അപ്രന്റീസാകാം

പഠനോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം കായിക്കര കുമാരനാശാൻ മെമ്മോറിയൽ സ്കൂളിൽ വച്ച് മുൻ ഡെപ്യൂട്ടി സ്പീക്കറും നിലവിലെ ചിറയിൻകീഴ് എംഎൽഎയുമായ വി. ശശി നിർവഹിച്ചു. വിവിധ സ്കൂളുകളിലെ വിതരണം FoR എക്സിക്യൂട്ടീവ് അംഗങ്ങൾ നിർവഹിച്ചു. ഇതോടൊപ്പം ഇടുക്കി ജില്ലയിലെ ഒരു ട്രൈബൽ സ്ക്കൂളിലെ 28 കുട്ടികൾക്കായി കുടകളും കൂട്ടായ്മ വാങ്ങി നൽകി. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി സ്ക്കൂളിലെ തീരെ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികൾക്കായി ആഹാരസാധനങ്ങളും ബുക്കുകളും എത്തിച്ചു നൽകുന്നതിനും കൂട്ടായ്മക്ക് കഴിഞ്ഞു.

ആരാധനാലയത്തിന്റെ മറവില്‍ നടത്തിയത് പെൺവാണിഭം

ട്രെയിൻ സമയം അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ആരംഭിച്ച വാട്സാപ്പ് കൂട്ടായ്മ ഇന്ന് കേരളത്തിലെ വിവിധ ഭാ​ഗങ്ങളിൽ‌ നിരവധിയായ സാമൂഹിക പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തുന്നത്. എല്ലാ വർഷവും ഓരോ സ്കൂളുകളിലെ പുതുതായി എത്തുന്ന വിദ്യാർത്ഥികളെ ഫ്രണ്ട്സ് ഓൺ റയിൽ സ്പോൺസർ ചെയ്യാറുണ്ട്. അ​ഗതി മന്ദിരങ്ങളിലേക്കും എല്ലാ മാസവും മുടങ്ങാതെ സംഭാവന നൽകാൻ കൂട്ടായ്മക്ക് കഴിയുന്നു. കോവിഡ് കാലമായതോടെ ഇത്തരം സഹായങ്ങൾക്ക് പുറമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സംഘടന വ്യാപൃതരായിരുന്നു. മാസ്കുകളും സാനിറ്റൈസറുകളും കയ്യുറകളും ഉൾപ്പെടെ നിരവധി പ്രദേശങ്ങശങ്ങളിൽ കൂട്ടായ്മ വിതരണം ചെയ്തു.

റയിൽവെയെക്കാൾ മുന്നേ പായും ഫ്രണ്ട്സ് ഓൺ റയിൽ

ഇന്ത്യൻ റയിൽവെയെക്കാൾ മുന്നേ ട്രെയിൻ അപ്ഡേഷൻ നടത്തുന്ന കേരളത്തിലെ വാട്സാപ്പ് കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓൺ റയിൽ. 2017ലാണ് കൊല്ലം സ്വദേശിയായ ലിയോൺസിന്റെ നേതൃത്വത്തിൽ ട്രെയിൻ സമയം അറിയാൻ മാത്രം ഒരു വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുന്നത്. പിന്നീട് കേരളത്തിലെ ട്രെയിനുകളിലെ സ്ഥിരം യാത്രക്കാർ ഈ കൂട്ടായ്മയുടെ ഭാ​ഗമായി മാറുകയായിരുന്നു. ഇന്ന് നാൽപ്പതിലേറെ ട്രെയിൻ അപ്ഡേഷൻ ​ഗ്രൂപ്പുകളും മൂന്ന് എന്റർടെയ്ൻമെന്റ് ​ഗ്രൂപ്പുകളും സൗഹൃദ ​ഗ്രൂപ്പും മ്യൂസിക് ​ഗ്രൂപ്പും ഈ കൂട്ടായ്മയുടെ ബലം വർധിപ്പിക്കുന്നു.

രണ്ടര വർഷമായി മരുമകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു

ഈ കൂട്ടായ്മ നൽകുന്ന അത്ര കൃത്യമായി ട്രെയിൻ അപ്ഡേഷൻ നടത്താൻ ഇന്ത്യൻ റയിൽവേക്ക് തന്നെ കഴിയുമോ എന്ന കാര്യം സംശയമാണ്. ഓരോ ട്രെയിനും റയിൽവെ സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതും പ്രത്യേക പ്രദേശങ്ങൾ ക്രോസ് ചെയ്യുന്നതും റയിൽവെ സ്റ്റേഷനുകളിൽ തീവണ്ടി എത്തിച്ചേരുന്ന വിവരം അനൗൺസ് ചെയ്യുന്നതും ഉൾപ്പെടെ എല്ലാ വിവരങ്ങളും ഈ ​ഗ്രൂപ്പിൽ അപ്പപ്പോൾ ലഭ്യമാണ്.

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണ കമ്മ്യൂണിസ്റ്റ് ക്യൂബയിൽ പ്രതിവിപ്ലവം

ഉദ്യോ​ഗസ്ഥരും വിദ്യാർത്ഥികളും കൂലിപ്പണിക്കാരും അടക്കം സംസ്ഥാനത്ത് സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നവരാണ് ഫ്രണ്ട്സ് ഓൺ റയിലിലെ അം​ഗങ്ങൾ. ​ഗ്രൂപ്പിൽ അം​ഗമാകാനുള്ള യോ​ഗ്യത ട്രെയിൻ യാത്രക്കാരൻ ആയിരിക്കണം എന്നതാണ്. ​ഗ്രൂപ്പിൽ തുടരണമെങ്കിൽ സഞ്ചരിക്കുന്ന ട്രെയിനിന്റെ വിവരങ്ങൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യണം. അനാവശ്യ മെസേജുകൾ‌ ​ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്താലും അപ്പോൾ തന്നെ ​ഗ്രൂപ്പിന് പുറത്ത് പോകും. ഇവിടെ ജാതിയോ മതമോ രാഷ്ട്രീയമോ വിശ്വാസമോ ഒന്നും വിഷയമല്ല. ട്രെയിൻ എവിടെ എത്തി എന്ന ഒറ്റ ചോദ്യത്തിനുള്ള ആദ്യത്തേതും അവസാനത്തേതുമായ ഉത്തരം ഈ ​ഗ്രൂപ്പിൽ നിന്നും കിട്ടും. അതുകൊണ്ട് തന്നെ മറ്റ് അനാവശ്യ ചർച്ചകൾ ഒന്നും ഇവിടെ നടക്കാറുമില്ല.

പഴയ ചോള-കേരള മണ്ഡലം ഇനി പുതിയ സംസ്ഥാനമോ?

കൂട്ടായ്മ വളർന്നതോടെ ട്രെയിൻ അപ്ഡേഷനും അപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യണമെന്ന വികാരം ശക്തമായി. ഇതോടെ 2017 മാർച്ച് 15ന് ഇത് രജിസ്റ്റർ ചെയ്തു. അതിന് ശേഷം ജീവകാരുണ്യ പ്രവർ‌ത്തനത്തിലേക്കും കൃഷിയിലേക്കും വിനോദ പരിപാടികളിലേക്കും കൂട്ടായ്മ കടന്നു. ട്രെയിൻ അപ്ഡേഷന് പുറമേ വിനോദത്തിനും വിജ്ഞാനത്തിനുമായി ​ഗ്രൂപ്പുകൾ ആരംഭിച്ചു. സർക്കാർ ഉത്തരവുകളും വാർത്തകളും സർക്കാർ സേവനങ്ങൾക്കുള്ള സഹായവും എല്ലാം കൂട്ടായ്മയുടെ ഭാ​ഗത്ത് നിന്നും റെഡിയാണ്. മ്യൂസിക് ​ഗ്രൂപ്പിൽ എല്ലാ ആഴ്ച്ചയും മത്സരങ്ങളും സംഘടിപ്പിക്കുന്നു.

പട്ടിണിമൂലം ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നു പേർ

കൃഷിയിലും ഫ്രണ്ട്സ് ഓൺ റയിൽ കഴിവ് തെളിയിക്കുന്നു. കഴിഞ്ഞ വർഷം കൊല്ലം ജില്ലയിലെ ഇരവിപുരത്ത് ഒരേക്കർ സ്ഥലത്ത് ചെയ്ത നെൽക്കൃഷി വലിയ വിജയമായിരുന്നു. ജൈവ പച്ചക്കറി കൃഷിയും ഇരവിപുരത്ത് നടത്തുന്നുണ്ട്. കെഎസ്ആർടിസി ഉദ്യോ​ഗസ്ഥനായ സാനിൽ ആണ് കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്.

സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close