
കൊച്ചി: പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവതി പോലീസ് പിടിയിൽ. ഇരുപത്തിയൊന്നുകാരിയായ അസം സ്വദേശിനിയാണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
ആൺകുട്ടിയുമായുള്ള സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെ ഒരുമിച്ച് ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാൽ നാട്ടിൽ നിന്നാൽ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതി ആൺകുട്ടിയെ നിർബന്ധപൂർവ്വം കൽക്കട്ടയിലേക്ക് കൂടിക്കൊണ്ട് പോകുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കൽക്കട്ടയിലെത്തിയ ശേഷം പലതവണകളായി യുവതി ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അതേസമയം, യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയെത്തുടർന്ന് ആരംഭിച്ച പോലീസ് കൽക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ആൺകുട്ടിയുടെ മൊഴിയിൽ പോലീസ് യുവതിക്കെതിരെ പോക്സോ കേസ്സ് റജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. ആൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..