KERALANEWS

സംസ്ഥാനത്ത് തിങ്കൾ മുതൽ രാത്രികാല കർഫ്യു; മുഖ്യമന്ത്രി, വീട്ടിലും കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന്‌ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യു നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യു.സംസ്ഥാനത്ത് ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന കോവിഡ് നിയന്ത്രങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് വേണ്ടി ആരോഗ്യരംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സെപ്തംബർ ഒന്നിന് യോഗം ചേരും. തദ്ദേശ സ്ഥാപന മേധാവികളുടെ യേഗം സെപ്തംബർ മൂന്നിനും ചേരും.ആരോഗ്യമന്ത്രി, റവന്യം മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവരും ഈ യോഗത്തിൽ പങ്കെടുക്കും. പ്രതിവാര വ്യാപനതോത് 7 ശതമാനത്തിൽ കൂടിയ സ്ഥലങ്ങളിൽ ലോക് ഡൗൺ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാല കോവിഡ് വ്യാപനം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യം ശക്തമാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിമയസഭാ സമ്മേളനത്തിനും ഓണാവധിയ്ക്കും ശേഷം കോവിഡ് അവലോകനത്തെ സംബന്ധിച്ചുള്ള പതിവ് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കോവിഡ് ഇളവുകൾ വരുത്തിയത് മുതൽ കോവിഡ് വർദ്ധനവ് തുടങ്ങി. വാക്സിനേഷൻ ധ്രുതഗതയിൽ പുരോഗമിക്കുന്നു. അധികം വൈകാതെ തന്നെ കേരളം സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മഹാത്മ അയ്യൻകാളിയും, ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളും നവോഥാന വഴികളിലെ ദീപസ്തംഭങ്ങളായ മഹാരഥൻന്മാരാണന്നും പിണറായി വിജയൻ പറഞ്ഞു.

ആഗസ്റ്റ് 9 മുതൽ ആരംഭിച്ച വാക്സിൻ യഞ്ജം വൻ വിജയമാണ്. കേരളത്തിൽ ഇവരെ 2,77,99,126 പേർ വാക്സിനേഷൻ സ്വീകരിച്ചു. 60 ന് മേൽ പ്രായമുള്ള 9 ലക്ഷം പേർ ഇനിയും വാക്സിൻ എടുക്കാൻ മടിച്ചു നില്ക്കുന്നു.കേരളത്തിലെ ആകെ ജനസംഖ്യയുടെ 57.6% പേർ ഒന്നാം ഡോസ്സും, 20.93 % പേർ രണ്ടാം ഡോസ്സും എടുത്ത് കഴിഞ്ഞു. 18 ന് മുകളിൽ പ്രായമുള്ള 71.05% പേർ ഒന്നാം ഡോസ്സും, 25.81% പേർ രണ്ടാം ഡോസ്സും സ്വീകരിച്ച് കഴിഞ്ഞു.


ഐ.സി.എം.എൽ മൂന്നാം തരംഗത്തെ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.ഐ.സി എം.ആർ കണക്ക് പ്രകാരം കേരളത്തിൽ 44.4% പേർക്ക്കോവിഡ് വന്ന് പോയിട്ടുണ്ട്. വെന്റിലേറ്റർ ,ഓക്സിജൻ ക്ഷാമം ഉണ്ടാകില്ല.

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി 3 കോടി 99 ലക്ഷം രുപ നൽകും. 87 കുട്ടികൾക്ക് അടുത്ത ആഴ്ച അവരുടെ അക്കൗണ്ട്കളിൽ പണം എത്തും.

കോവിഡ് പ്രതിരോധത്തിന്റെ ജില്ലാതല നോഡൽ ഓഫീസർമാരുടെ ചുമതല അഡീഷണൽ എസ്.പിമാർക്ക് നൽകി.

തിങ്കൾ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായ ദുഷ്പ്രചരണം നടത്തുന്നു. നിർഭാഗ്യകരമായ വിമർശനം ആണ്കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് ഉയരുന്നത്.പ്രതിരോധ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തു എന്ന പ്രചാരണം ശരിയല്ല. ഉദ്യോഗസ്ഥർ നല്ല നിലയിൽ പ്രവർത്തിക്കുന്നു. സങ്കുചിതമായ രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കണം. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒരുമിച്ച് ഈ മഹാമാരിയെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർ.റ്റി.പി.സി.ആർ പരിശോധനയ്ക്കാണ് കേരളം പ്രാമുഖ്യം നൽക്കുന്നത്.വീടുകളിൽ നിന്ന് രോഗവ്യാപനം ഉണ്ടാകുന്നു എന്ന വസ്തുത ശരിയാണ്. വീടാണ് എന്ന് കരുതി കോവിഡ് പ്രോട്ടോക്കോൾ മറക്കരുത്. ഇപ്പോൾ ശേഷി കൂടിയ ഡെൽറ്റാ വൈറസിന്റെ വ്യാപനമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close