KERALANEWSTop News

ഇന്ധനവില ഇന്നും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ വര്‍ദ്ധിച്ചത് മൂന്ന് രൂപ

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. ഡീസലിന് 36 പൈസയും, പെട്രോളിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ 48 പൈസയും, ഡീസലിന് 98 രൂപ 78 പൈസയുമായി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 42 പൈസയും, ഡീസലിന് 96 രൂപ 80 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 103 രൂപ 72 പൈസയും, ഡീസലിന് 97 രൂപ 14 പൈസയുമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.07 രൂപയും, ഡീസലിന് 3.06 രൂപയുമാണ് കൂട്ടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close