KERALANEWSTrending

കുതിച്ചുയർന്ന് ഇന്ധനവില; ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും കൂട്ടി; ദുരിത യാത്ര തുടരുന്നു

ഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 104.91 രൂപയായും ഡീസൽ വില 98.04 ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോൾ വില 102.85 രൂപയും ഡീസൽ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.16 രൂപയായും ഡീസൽ വില 96.37 രൂപയായും ഉയര്‍ന്നു.

12 ദിവസം കൊണ്ട് ഡീസലിന് 2 . 60 രൂപയും പെട്രോളിന് 1 47 രൂപയും കൂടി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പെട്രോളിന് 21.66 രൂപയും ഡീസലിന് 21.77 രൂപയും കൂട്ടി. അസംസ്കൃത എണ്ണവില കഴിഞ്ഞ 7 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ബെന്റ് ക്രൂഡ് വില ബാരലിന് 81 ഡോളർ കടന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close