തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്ക് കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പകല്‍ പരിപാലന കേന്ദ്രങ്ങള്‍, ഷെല്‍റ്റേഡ് വര്‍ക്ക്‌ഷോപ്പുകള്‍, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങിയവ നവംബര്‍ ഒന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കാൻ അനുമതി നൽകി.
കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനും തീരുമാനമായി. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിയേറ്ററുകൾ ഈ മാസം ഇരുപത്തിയഞ്ചിന് തുറന്നിരുന്നു. സിനിമകളുടെ പ്രദര്‍ശനം ഇന്നുമുതല്‍ ആരംഭിച്ചു. മലയാള സിനിമകള്‍ വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങാൻ ഇന്ന് നടന്ന ഫിലിം ചേംബർ യോഗത്തിൽ തീരുമാനിച്ചു.