NEWSWORLD

ഗംഗ നദിയിൽ വെള്ളപൊക്കം; ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

പട്ന: ഗംഗാ നദിയിൽ വെള്ളമുയർന്നതിനെ തുടർന്ന് പട്ന ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വാർത്താ ഏജൻസിയായ പിടിഐക്കു ലഭിച്ച പ്രാദേശിക ഭരണകൂടത്തിന്റെ കണക്കനുസരിച്ച് മൊത്തം 2.74 ലക്ഷം ആളുകളെ വെള്ളപൊക്കം ബാധിച്ചു. ഗംഗാ നദിക്കരയിലുള്ള ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിമാരിയയിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായത് വീടുകളുപേക്ഷിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ആളുകളെ നിർബന്ധിതരാക്കി.

ഗംഗയിൽ വെള്ളപ്പൊക്കം എല്ലാം വർഷവും ഉണ്ടാകുന്നതാണെന്നും നേപ്പാൾ വെള്ളം തുറന്നുവിടുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുമെന്നും ഗ്രാമവാസികൾ പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളായ രാജ്ഗിറിലെയും ബോധ്ഗയയിലെയും ജലക്ഷാമം പരിഹരിക്കാൻ ഈ ജലം ഉപയോഗിക്കാൻ ബിഹാർ സർക്കാർ പദ്ധതിയിടുന്നതായി അറിയിച്ചു. പദ്ധതി നടപ്പിലായാൽ വെള്ളപൊക്കത്തിനു പരിഹാരമാവും. വെള്ളം മൂലമുണ്ടാകുന്ന ഫംഗസ് അണുബാധ മൂലം 11 പശുക്കൾ ചത്തൊടുങ്ങി. കൃഷിയെയും കുട്ടികളുടെ പഠനത്തിനെയും വെള്ളപൊക്കം സാരമായി ബാധിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close