INDIANEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; സംഭവം രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ

മംഗലാപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മംഗലാപുരത്തെ അംറ്റടിയിലാണ് സംഭവം. ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്.

കുട്ടിക്ക് പരിചയമുള്ള ഒരാൾ മറ്റ് നാല് പേരോടൊപ്പം കാറിൽ വന്ന് തട്ടിക്കൊണ്ടുപോവുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ശേഷം കുട്ടിയെ മറ്റൊരിടത്ത് ഉപേക്ഷിച്ചു. അത് ആ പ്രദേശത്തുള്ള സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. കുട്ടി ഇപ്പോൾ മംഗലാപുരത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close